കോഴിക്കോട്: ഓണത്തിന് പ്രത്യേക ടൂര്‍ പാക്കേജുമായി ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്പ്പറേഷന് ലിമിറ്റഡ് (ഐആര്‍സിടിസി). ഓണത്തോടനുബന്ധിച്ച് പ്രത്യേക ട്രെയിന്‍ യാത്രാപാക്കേജ്, വിദേശ വിമാന യാത്രാപാക്കേജ് എന്നിവയാണ് ഭാരതസര്‍ക്കാറിന്റെ പൊതുമേഖലാസ്ഥാപനമായ ഐആര്‍സിടിസി ഒരുക്കുന്നതെന്ന് റീജ്യണല്‍ മാനേജര്‍ എസ്. ശ്രീകുമാര്‍, ചീഫ് സൂപ്പര്‍ വൈസര്‍ എം.പി. പ്രജിത്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഓണം പ്രമാണിച്ച് ആഗസ്റ്റ് 23 ന് ഒരു പ്രത്യേക ടൂറിസ്റ്റ് ട്രെയിന്‍ കേരളത്തില്‍ നിന്നും യാത്ര തിരിക്കും. ഈ ട്രെയിന്‍ ന്യൂദല്‍ഹി, ആഗ്ര, ജെയ്പൂര്‍, അമൃത്സര്‍, ഗോവ എന്നീ പ്രമുഖ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തി സപ്തംബര്‍ മൂന്നിന് മടങ്ങിയെത്തും. ഇതില്‍ സ്ലീപ്പര്‍ ക്ലാസ്സ്, തേര്‍ഡ് എ.സി, സെക്കന്റ് എ.സി. എന്നീ മൂന്നു വിഭാഗങ്ങളിലായി യാത്രക്കാര്‍ക്ക് ടിക്കറ്റുകള്‍ ബുക്കു ചെയ്യാം.
െട്രയിന്‍ യാത്രയിലും പുറത്തും സസ്യാഹാര ഭക്ഷണം, സുഖകരമായ വാഹനങ്ങള്‍, എല്ലാ കോച്ചുകളിലും ടൂര്‍ എസ്കോര്‍ട്ട്, സെക്യൂരിറ്റി എന്നിവരുടെ സേവനം തുടങ്ങിയ സൗകര്യങ്ങള്‍ ഉള്‍പ്പെടെ 10920 രൂപ മുതല്‍ ടിക്കറ്റ് ബുക്കു ചെയ്യാം. കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയില്‍ ജോലി ചെയ്യുന്നവര്‍ക്ക് എല്‍.ടി.സി സൗകര്യം ലഭിക്കും. ടൂര്‍ പാക്കേജ് ബുക്കു ചെയ്യുന്നവര്‍ക്ക്, കൊച്ചുവേളി, കൊല്ലം, കായംകുളം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, ഷൊര്‍ണ്ണൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ റെയില്‍വെസ്റ്റേഷനുകളില്‍ നിന്ന് ട്രെയിനില്‍ കയറാം.
ഓണാവധിക്കുള്ള തായ്ലന്റ് ടൂര്‍ പായ്ക്കേജ് വിമാനം 28 ന് കൊച്ചിയില്‍ നിന്നും പുറപ്പെടും. 2 രാത്രി ബാങ്കോക്കിലും 2 രാത്രി പട്ടായയിലും താമസം ഉള്‍പ്പെടെ 5 ദിവസത്തെ പാക്കേജാണിത്. 36700 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്
സിങ്കപ്പൂര്‍-മലേഷ്യാ ടൂര്‍ പായ്ക്കേജ് വിമാനം ഒക്ടോബര്‍ 18 ന് കൊച്ചിയില്‍ നിന്നും പുറപ്പെടും. 2 രാത്രി മലേഷ്യയിലും 3 രാത്രി സിങ്കപ്പൂരിലും താമസം ഉള്‍പ്പെടെ 6 ദിവസത്തെ പാക്കേജാണിത്. 55597 രൂപ മുതലാണ് ടിക്കറ്റ്നിരക്ക്. വിദേശ വിമാനയാത്രാ പാക്കേജുകളില്‍ മടക്ക ടിക്കറ്റ് ഉള്‍പ്പെടെ ഇക്കണോമി ക്ലാസ്സ് വിമാനയാത്ര, ത്രീ സ്റ്റാര്‍ ഹോട്ടലുകളില്‍ താമസസൗകര്യം, പ്രഭാത ഭക്ഷണം, ഉച്ച ഭക്ഷണം, അത്താഴം, യാത്രയ്ക്ക് സുഖകരമായ എ.സി. വാഹനം, ഇംഗ്ലീഷ് സംസാരിക്കുന്ന ടൂര്‍ ഗൈഡ്, പ്രവേശന ഫീസുകള്‍, യാത്രാ ഇന്‍ഷൂറന്‍സ് എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഐആര്‍സിടിസിയുടെ ആഭിമുഖ്യത്തില്‍ എല്ലാ മാസവും തിരുപ്പതിയിലേക്ക് ഒരു പ്രത്യേക സ്ലീപ്പര്‍ ക്ലാസ് കോച്ച് ടൂര്‍ നടത്തുന്നുണ്ട്. തിരുപ്പതി തിരുമല ശ്രീവെങ്കടേശ്വര ക്ഷേത്രം, തിരുച്ചാനൂര്‍ പദ്മാവതി അമ്മാവരു ക്ഷേത്രം, കാളഹസ്തി എന്നീ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കാണ് യാത്ര. തീര്‍ത്ഥാടകര്‍ക്ക് മാത്രം പ്രവേശനമുള്ള സ്ലീപ്പര്ക്ലാസ്സ് ട്രെയിന്കോച്ച്, മറ്റു യാത്രകള്‍ക്കായി എ.സി വാഹനങ്ങള്‍, ഭക്ഷണം, ഹോട്ടല്താമസം എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സപ്തംബര്‍ 9, ഒക്ടോബര്‍ 10, നവംബര്‍ 29 , ഡിസംബര്‍ 13 എന്നീ ദിവസങ്ങളില്‍ ഈ തീവണ്ടി കേരളത്തില്‍ നിന്നും പുറപ്പെടും. 4630 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. ടൂര്‍പാക്കേജ് ബുക്ക്ചെയ്യുന്നവര്‍ക്ക് തിരുവനന്തപുരം, കൊല്ലം, കായംകുളം, കോട്ടയം , എറണാകുളം, തൃശ്ശൂര്‍, വടക്കാഞ്ചേരി, പാലക്കാട്, കോയമ്പത്തൂര്‍ എന്നീ റെയില്‍വെ സ്റ്റേഷനുകളില്‍ നിന്നും ട്രെയിനില്‍ കയറാം. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും ബന്ധപ്പെടുക. ംംം.ശൃരരേീtuൃശാെ.രീാ
കോഴിക്കോട് 9746741216, എറണാകുളം 9567863242,9567863241, തിരുവനന്തപുരം 9567863243,9567863245, കോയമ്പത്തൂര്‍ 09003140680, ഐ.ആര്.സി.ടി.സി റീജ്യണല്‍ ഓഫീസ്, എറണാകുളം 9746743045/54,0484-2382991/92.
പ്രതികരിക്കാൻ ഇവിടെ എഴുതുക: