കൊച്ചി: 34 വര്‍ഷത്തിന് ശേഷം ദുബായ് സന്ദര്‍ശിക്കുന്ന ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വരവേല്‍പ്പ് നല്കാനൊരുങ്ങുന്ന പ്രവാസി മലയാളികള്‍ക്കൊപ്പം പൂര്‍വ്വിയുടെ സാന്നിധ്യമുണ്ടാകുമെന്ന് സംഘടനാ ഭാരവാഹികളായ രമേശന് നമ്പീശന്, ശ്രീലക്ഷ്മി ഗോവര്ദ്ധന്, സന്ദീപ് മേനോന് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
16, 17 തീയതികളിലാണ് പ്രധാനമന്ത്രി ദൂബായിലെത്തുന്നത്. വളരെ പ്രതീക്ഷയോടെയാണ് വിദേശമലയാളികള്‍ പ്രധാനമന്ത്രിയുടെ വരവിനെ കാണുന്നത്. വരവേല്പ്പിന് പ്രവാസികള്‍ വന്‍ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. 17 ന് ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ പ്രവാസികളൊരുക്കുന്ന മെഗാപരിപാടിയായ നമോ ഇന്‍ ദുബായിയില്‍ 40,000 ത്തോളം പ്രവാസി ഭാരതീയരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. അതിന് മുന്നോടിയായി ഭാരത സംസ്ക്കാരം വിളിച്ചോതുന്ന ഭാരതീയ ക്ലാസിക്കല്‍ കലകളെ സംയോജിപ്പിച്ചുകൊണ്ടുള്ള സാംസ്കാരിക പരിപാടി നടക്കും.
ദക്ഷിണേന്ത്യന്‍ കലകളെ സംയോജിപ്പിച്ച് കൊണ്ടുള്ള പരിപാടികള്‍ അവതരിപ്പിക്കുക ഇരിങ്ങാലക്കുട സ്വദേശിയായ രമേശന്നമ്പീശന് മുന്‍കൈയെടുത്ത് സ്ഥാപിച്ച പൂര്വ്വി എന്നസംഘടനയുടെ നേതൃത്വത്തിലാണ്. സൂര്യനമസ്കാരം, കളരി, മോഹനിയാട്ടം, കഥകളി, ഭാരതനാട്യം, കുച്ചുപ്പുടി തുടങ്ങിയ ക്ലാസിക്കല്‍ കലകളുടെ സംഗിത നൃത്തവിരുന്നായിരിക്കും അവതരിപ്പിക്കുക. 25 ല്‍ അധികം കലാകാരന്മാരാണ് ചെന്നൈയിലും, ചാവക്കാടും, കലാമണ്ഡലത്തിലും, എറണാകുളത്തും ഇതിനായി പരീശിലനം നടത്തി ദുബായിലേക്ക് പുറപെട്ടിരിക്കുന്നത്.
നൃത്തസംവിധാനവും, കലാകാരന്മാരുടെ ഏകോപനവും നടത്തുന്നത് കുച്ചുപ്പുടി കലാകാരി ശ്രീലക്ഷ്മി ഗോവര്ദ്ധന് ആണ്. കലാമണ്ഡലം മനോജ് കുമാറും സംഘവും നടത്തുന്ന കഥകളി, കലാമണ്ഡലം ഷിനയും സംഘവും അവതരിപ്പിക്കുന്ന മോഹനിയാട്ടം, ചാവക്കാട് കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള വല്ലഭട്ട കളരി സംഘത്തിന്റെ പ്രദര്‍ശനവും, പ്രേമന്റെ നേതൃത്വത്തിലുള്ള ഭരതനാട്യവും പരിപാടിക്ക് മാറ്റുകൂട്ടുമെന്ന് സംഘാടകര്‍ പറഞ്ഞു. 500 ഓളം ഭാരതീയ പ്രവാസി സംഘടനകള്‍ ഉല്പ്പെടുന്നസംഘമാണ്് നമോ ദുബായ് സംഘടിപ്പിക്കുന്നത്. കേരളീയ മാതൃകയില്‍ പഞ്ചവാദ്യത്തോടെയാണ് പ്രധാനമന്ത്രിയെ സ്വീകരിക്കുക. അതിനുശേഷമാണ് കലാപരിപാടികള്‍ അരങ്ങേറുക. തുടര്‍ന്ന് പ്രധാനമന്ത്രി പ്രവാസികളെ അഭിസംബോധന ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: