ഹരിപ്പാട്: കര്‍ഷകരില്‍ നിന്നും നെല്ല് സംഭരിച്ച വകയില്‍ ഓയില്‍ പാമിന് സര്‍ക്കാര്‍ നല്‍കാനുള്ള സബ്സിഡി തുകയായ 7.2 കോടി രൂപ എത്രയും പെട്ടന്ന് ലഭിച്ചില്ലെങ്കില്‍ നെല്ല് സംഭരണം നിര്‍ത്തിവെയ്ക്കാന്‍ ഓയില്‍ പാം ഇന്ത്യാ ഡയറക്ടര്‍ബോര്‍ഡ് യോഗം തീരുമാനിച്ചതായി ചെയര്മാന് ഷെയ്ക് പി. ഹാരിസ് പറഞ്ഞു.
ഓയില്‍ പാം വെച്ചൂര്‍ മോഡേണ്‍ റൈസ് മില്ലില്‍ അരി ഉത്പാദനത്തിനായി കര്‍ഷകരില്‍ നിന്നും നെല്ല് സംഭരിക്കുമ്പോള്‍ സിവില്‍ സപ്ലൈസ് കേര്പ്പറേഷന് സര്‍ക്കാര്‍ നല്‍കിവരുന്ന എല്ലാ ആനുകൂല്യങ്ങളും ഓയില്‍ പാം ലിമിറ്റഡിന് നല്‍കുമെന്ന് 2011 ല്‍ സര്‍ക്കാര്‍ ഉത്തരവ് ഉണ്ടായിരുന്നു.
എന്നാല്‍ 2011 മുതല്‍ ’14 വരെ ഓയില്‍ പാം ഇന്ത്യാ ലിമിറ്റഡ് സംഭരിച്ച 8924 ടണ്‍ നെല്ലിന്റെ സബ്ബ്സിഡി ഇനിത്തില്‍ 4.42 കോടി രൂപ സര്‍ക്കാരില്‍ നിന്നും ലഭിക്കേണ്ടതുണ്ട്. എന്നാല്‍ ഈ ഇനത്തില്‍ 43 ലക്ഷം രൂപ മാത്രമാണ് കമ്പനിക്ക് സബ്ബ്സിഡി ഇനത്തില്‍ ഇതുവരെയും ലഭിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
2011-15 വരെയുള്ള കാലയളവില്‍ കമ്പനിക്ക് സര്‍ക്കാരില്‍ നിന്നും സബ്ബ്സിഡി ഇനത്തില്‍ ലഭിക്കേണ്ട 7.2 കോടി രൂപ യഥാസമയം ലഭിക്കാത്തതുകാരണം കമ്പനിയുടെ പ്രവര്‍ത്തന മൂലധനത്തെ സാരമായി ബാധിക്കുന്ന അവസ്ഥയാണ് ഇന്ന് നിലനില്‍ക്കുന്നതെന്നും പ്രതിസന്ധി പരിഹരിക്കാന്‍ ഉടന്‍തന്നെ മുഖ്യമന്ത്രിയെ കാണുമെന്നും മാനേജിംഗ് ഡയറക്ടര്‍ കെ.എം. രവീന്ദ്രന്, ഡയറക്ടര്‍ബോര്‍ഡ് അംഗങ്ങളായ എന്‍.എം. നായര്‍, സി.ആര്. നജീബ്, കമ്പനി സെക്രട്ടറി വി.എം. ജോസഫ് എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: