തിരുവനന്തപുരം: അപ്രാണി കൃഷ്ണകുമാര്‍ വധക്കേസില്‍ സാക്ഷി പറഞ്ഞതിന് എം.എ. വാഹിദ് എംഎല്‍എ ഭീഷണിപ്പെടുത്തിയെന്ന് പരാതി. വധക്കേസിലെ 19-ാം സാക്ഷി സലിമാണ് വാര്‍ത്താസമ്മേളനത്തില്‍ എംഎല്‍എക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഓം പ്രകാശ് ഉള്‍പ്പെടെയുള്ള അഞ്ച് ഗുണ്ടകള്‍ക്കെതിരെ മൊഴിനല്‍കിയതിന് എംഎല്‍എ തന്നെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് സലിം വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചത്.
കേസിന്റെ ആദ്യഘട്ട വിചാരണയില്‍ എം.എ. വാഹിദിന്റെ അനുയായി സജിയാണ് തന്നെ സമീപിച്ചത്. മറ്റ് സാക്ഷികളെ പണം നല്കി സ്വധീനിച്ചെന്നും താനും വഴങ്ങണമെന്ന് സജിയുടെ ഫോണില്‍ വിളിച്ച് എംഎല്‍എ തന്നോട് സംസാരിച്ചുവെന്നും സലിം പറഞ്ഞു. വഴങ്ങിയില്ലെങ്കില്‍ കുടുംബസമേതം കൊന്നുകളയുമെന്നാണ് ഭീഷണി. എന്നാല്‍ ഈ പ്രലോഭനങ്ങളില്‍ വീഴാതെ മൊഴി നല്‍കിയതോടെ എംഎല്‍എ തന്റെ കുടംബത്തിനെതിരെ തിരിഞ്ഞു. ഒരു വര്‍ഷത്തോളമായി ജോലിക്കുപോലും പോകാന്‍ സാധിക്കാത്ത അവസ്ഥയാണ്. തങ്ങളുടെ സംരക്ഷണത്തിനായി നാല് പോലീസുകാരെ നിയോഗിച്ചെങ്കിലും എംഎല്‍എ ഇടപെട്ട് അത് മാറ്റി. നിലവില്‍ ജീവന് ഭീഷണിയുണ്ട്. അതിനാല്‍ എം.എ. വാഹിദിനും സെക്രട്ടറി ഗോപാലകൃഷ്ണന്, വാഹിദിന്റെ ബിനാമി ദുബായ് നൗഷാദ് എന്നിവര്‍ക്കെതിരെയും കേസെടുക്കണമെന്ന് സലിം ആവശ്യപ്പെട്ടു. കഴക്കൂട്ടം മേല്‍പ്പാല നിര്‍മാണത്തിലെയും ദേശീയ ഗെയിംസിലെയും അഴിമതിയില്‍ വാഹിദിന് പങ്കുള്ള തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും സലിം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: