ബലി തര്‍പ്പണത്തിന് ക്ഷേത്രങ്ങളൊരുങ്ങി
ഇടുക്കി/കട്ടപ്പന : കര്‍ക്കിടക വാവിനോടനുബന്ധിച്ച് പിതൃബലി തര്‍പ്പണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കാഞ്ഞിരമറ്റം മഹാദേവ ക്ഷേത്രം, കുറമ്പാലമറ്റം എലമ്പിലിക്കാട്ട് ദേവീക്ഷേത്രം, ചെറായിക്കല്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, കാഞ്ഞാര്‍ മഹാദേവ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം,മുതലിയാര്‍മഠം മഹാദേവ ക്ഷേത്രം, ചേറ്റുകുഴി ശൂലപ്പാറ ശ്രീമഹാദേവക്ഷേത്രം,എന്നിവിടങ്ങളില്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. പെരിയാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന പുണ്യ പുരാതന ക്ഷേത്രമായ അയ്യപ്പന് കോവില്‍ ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ രാവിലെ 5.30 മുതല്‍ ബലിതര്‍പ്പണം ആരംഭിക്കും ഭാഗവത രത്നം ടി.കെ രാജുവിന്റെ കാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുക. മാട്ടുക്കട്ട ഹരിതീര്‍ത്ഥപുരം ശ്രീമഹാവിഷ്ണു ക്ഷേത്രത്തില്‍ രാവിലെ 5.30 മുതല്‍ ക്ഷേത്രം മേല്‍ശാന്തി കുമരകം കെ.എല്‍.ലതീശന്‍ ശാന്തികളുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ബലിതര്‍പ്പണവും തുടര്‍ന്ന് അന്നദാനവും നടക്കും.അന്നേദിവസം ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകളും ഉണ്ടായിരിക്കും.അമ്പാടിക്കവല ശ്രീ ലക്ഷ്മിനാരായണ ക്ഷേത്രത്തില്‍ രാവിലെ 6മണിമുതല്‍ ക്ഷേത്രം മേല്‍ശാന്തി അനീഷ്ശാന്തികളുടെ നേതൃത്വത്തില്‍ പിതൃബലിതര്‍പ്പണം നടക്കും. കല്യാണതണ്ട് കൈലാസനാഥ മഹാദേവ ക്ഷേത്രം,കട്ടപ്പന ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രം,പാറക്കടവ് ഗുരുമന്ദിരം, തുടങ്ങിയ ക്ഷേത്രങ്ങളിലും രാവിലെ 6 മണിമുതല്‍ ബലിതര്‍പ്പണത്തിനുള്ള വിപുലമായ ഒരുക്കങ്ങള്‍ ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: