തൊടുപുഴ: ഒന്നര മാസമായി കുടിവെളളം കിട്ടാതെ ഒരു പ്രദേശം കഴിയുമ്പോള്‍ നേരെ എതിര്‍വശത്ത് പൈപ്പു പൊട്ടി ജലം റോഡിലൂടെ ഒഴുകുന്നു. പ്രസ് ക്ലബിന് സമീപത്തെ കടകളിലും വീടുകളിലുമാണ് കുടിവെളള വിതരണം നിലച്ചത്. അതേ സമയം ഇതിന് എതിര്‍വശത്ത് പുളിമൂട്ടില്‍ സില്‍ക്ക്സിന് മുന്നില്‍ പൈപ്പു പൊട്ടി വെളളം റോഡിലൂടെ ഒഴുകുകയും ചെയ്യുന്നു. നഗരസഭാ പരിധിയിലെ പഴയ ആസ്ബസ്റ്റോസ് ജലവിതരണ പൈപ്പുകള്‍ മാറ്റി പി.വി.സി. ഡി.ഐ പൈപ്പുകള്‍ സ്ഥാപിക്കുന്നതിന്റെ പണികളാണ് രണ്ടു മാസമായി നടന്നു വരുന്നത്. പൈപ്പു മാറ്റി സ്ഥാപിക്കുന്നതിനുളള പണികള്‍ നടത്തിയതോടെയാണ് പ്രസ് ക്ലബിന് സമീപ മേഖലയില്‍ കുടിവെളളം നിലച്ചത്. പ്രദേശത്തെ ടെലിഫോണുകളും ഇതോടെ തകരാറിലായെങ്കിലും അത് ദിവസങ്ങള്‍ക്കകം നേരെയാക്കി. തകരാര്‍ എവിടെയെന്ന് കണ്ടു പിടിക്കാന്‍ കഴിയുന്നില്ലെന്നാണ് വാട്ടര്‍ അതോറിറ്റിയുടെ വിശദീകരണം. ഇതിനിടെയാണ് തൊട്ടടുത്ത് പൈപ്പു പൊട്ടി റോഡിലൂടെ ഒഴുകുന്നത്. കഴിഞ്ഞ ദിവസം ചോര്‍ച്ചയെ തുടര്‍ന്ന് നന്നാക്കിയ പൈപ്പാണ് വീണ്ടും പൊട്ടി റോഡ് കുളമാക്കിയത്.
ക്വിസ് മത്സരം
പ്രതികരിക്കാൻ ഇവിടെ എഴുതുക: