തിരുവല്ല: യമ്മര്‍കുളങ്ങര ശ്രീമഹാഗണപതി ക്ഷേത്രസമിതിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീമഹാഗാണപത്യ സമീക്ഷക്ക് ഭക്തിനിര്‍ഭരമായ തുടക്കം. ഇന്നലെ രാവിലെ തന്ത്രിമുഖ്യന്‍ പറമ്പൂരില്ലത്ത് ത്രിവിക്രമന്‍ നാരായണന് ഭട്ടതിരിയുടെ കാര്‍മികത്വത്തില്‍ കൊടിയേറ്റിയതോടെയാണ് ചടങ്ങുക്കകള്ക്ക് തുടക്കമായത്.
വൈകിട്ട് നടന്ന ഉദ്ഘാടന ചടങ്ങ് ചലച്ചിത്രതാരം ഇന്ദ്രന്‍സ് നിര്‍വ്വഹിച്ചു. തിരുവല്ല ഡിവൈഎസ്പി കെ. ജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സൂര്യകാലടി സൂര്യന് സുബ്രഹ്മണ്യന് നമ്പൂതിരിപ്പാട് അനുഗ്രഹ പ്രഭാഷണം നടത്തി. യജ്ഞാചാര്യന്‍ കണ്ടമംഗലം സുബ്രഹ്മണ്യന് നമ്പൂതിരിപ്പാട്, ഹിന്ദു ഐക്യവേ ശ്രീകുമാര്‍ സരസ്വതിഭവന്‍, സുമേഷ് എന്നിവര്‍ പ്രസംഗിച്ചു. പ്രധാന വേദിക്ക് പുറമെ വേദഇന്സ്റ്റിറ്റൂട്ട് ഒാഫ് സയന്‍സ് രൂപകല്‍പ്പന ചെയ്ത യാഗശാലയില്‍ താന്ത്രിക ആചാര്യന്മാര് പങ്കെടുക്കുന്ന അത്യപൂര്‍വ്വ ഹോമങ്ങള്‍ നടക്കും. വിനയക ചതുര്‍ത്ഥി ദിവസം യാഗശാല അഗ്നിക്ക് സമര്‍പ്പിക്കുന്നതോടെയാണ് പരിപാടി സമാപിക്കുക. മുബൈ ചന്ദ്രശേഖര ശര്‍മ്മ. അഡ്വ ടീ.ആര് രാമനാഥന്, ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെപി. ശശികലടീച്ചര്‍ തുടങ്ങി പതിനെട്ടോളം ആചാര്യന്മാര് വിവിധ വിഷയങ്ങളില്‍ പ്രഭാണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: