കോഴിക്കോട്: ഭാഷാഇന്‍സ്റ്റിറ്റിയൂട്ട് പ്രാദേശിക കേന്ദ്രത്തിന് പൂട്ടിക്കിടക്കുന്ന നഗരം സ്കൂളില്‍ സ്വന്തമായി സ്ഥലം അനുവദിക്കുന്നകാര്യം പരിഗണിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് പറഞ്ഞു. ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് സംഘടിപ്പിച്ച കെ. അവുക്കാദര്‍കുട്ടിനഹയുടെ ജീവചരിത്ര പുസ്തകപ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യം ഗൗരവമായി പരിഗണിക്കും. മുഖ്യമന്ത്രിയുമായി ചര്‍ച്ചചെയ്ത് തീരുമാനമെടുക്കും. അദ്ദേഹം പറഞ്ഞു. പ്രാദേശികകേന്ദ്രം പ്രവര്‍ത്തനമാരംഭിച്ച 1983 മുതല്‍ പ്രാദേശികകേന്ദ്രം വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുകയാണ്. പ്രാദേശികകേന്ദ്രം, വില്‍പ്പനകേന്ദ്രം എന്നിവയ്ക്കായി പ്രതിമാസം 30000 രൂപയാണ് വാടകയിനത്തില്‍ ചെലവാകുന്നത്.
വെസ്റ്റ്ഹില്ലില്‍ സര്‍ക്കാര്‍ അനുവദിച്ച 30 സെന്റ് ഭൂമിയില്‍ കെട്ടിടം പണി നടത്താന്‍ വൈകിയതിനാല്‍ ഭൂമിതിരിച്ചെടുത്തതോടെയാണ് പ്രാദേശികകേന്ദ്രത്തിന് സ്വന്തമായ ആസ്ഥാനമെന്ന സ്വപ്നത്തിന് തിരിച്ചടിയേറ്റത്. സര്‍ക്കാര്‍ ഭൂമി കോര്പ്പറേഷന് കൈമാറുകയായിരുന്നു. 1997 ലാണ് ഭൂമി കോര്പ്പറേഷന് കൈമാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: