കോഴിക്കോട്: ജില്ലയിലെ വിവിധകേന്ദ്രങ്ങളില്‍ കര്‍ക്കടകവാവ് ബലിതര്‍പ്പണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
വരക്കല്‍ കടപ്പുറത്ത് കര്‍ക്കടക വാവിനോടനുബന്ധിച്ച് നടക്കുന്ന ബലിതര്‍പ്പണത്തിനുള്ള ഒരുക്കങ്ങള്‍ വരക്കല്‍ ക്ഷേത്രം, ശ്രീകണ്ഠേശ്വരക്ഷേത്രം, വരക്കല്‍ ബലിതര്‍പ്പണ സമിതി എന്നിവയുടെ ഭാരവാഹികള്‍ പങ്കെടുത്ത സംയുക്ത യോഗം വിലയിരുത്തി.
ബലിതര്‍പ്പണത്തിന് എത്തിച്ചേരുന്ന ഭക്തജനങ്ങള്‍ക്ക് പരമാവധി സൗകര്യമൊരുക്കാനും വരക്കല്‍ ക്ഷേത്രം, ശ്രീകണ്ഠേശ്വരം, വരക്കല്‍ ബലിതര്‍പ്പണ സമിതി, ഹിന്ദുഐക്യവേദി എന്നീ പ്രസ്ഥാനങ്ങള്‍ സംയുക്തമായി സൗജന്യ ചുക്കുകാപ്പി വിതരണം നടത്തുവാനും തീരുമാനിച്ചു.
13 ന് വൈകിട്ട് 5 മണിക്ക് ആരംഭിക്കുന്ന ബലിതര്‍പ്പണം 14ന് രാവിലെ 10 മണിക്ക് അവസാനിക്കും. വരക്കല്‍ ക്ഷേത്രം, ശ്രീകണ്ഠേശ്വര ക്ഷേത്രം എന്നീ കൗണ്ടറുകളില്‍ തിലഹോമം ശീട്ടാക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും. ഹിന്ദു ഐക്യവേദി മുന്‍കൈയെടുത്താണ് യോഗം വിളിച്ചുചേര്‍ത്തത്.
ഹിന്ദുഐക്യവേദി ജില്ലാ സംഘടനാ സെക്രട്ടറി കെ. ഷൈനു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി. ജിജേന്ദ്രന്‍ പ്രസംഗിച്ചു. ആര്.എസ്. രാജേഷ് ഇ.എം. ബാഹുലേയന്(വരക്കല്‍ ക്ഷേത്രം), ഇ.അനിരുദ്ധന്, കേലാട്ട് അനില്‍കുമാര്‍(ശ്രീകണ്ഠേശ്വര ക്ഷേത്രം), എ. ജയരാജന് (വരക്കല്‍ ബലിതര്‍പ്പണ സമിതി) എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
പന്തീരാങ്കാവ്: സേവാഭാരതി മണക്കടവിന്റെ ആഭിമുഖ്യത്തില്‍ ചാലിയാറില്‍ മണക്കടവ് തീര്‍ത്ഥതീരത്ത് വെച്ച് 14 ന് പുലര്‍ച്ചെ 4 മണി മുതല്‍ വാവുബലി തര്‍പ്പണം നടത്തും. ശ്രേഷ്ഠാചാരസഭയുടെ കാര്‍മ്മികത്വത്തിലാണ് ചടങ്ങ് നടക്കുന്നത്. പി.എം. വാസു, കെ.വി. അരവിന്ദന്, ആനന്ദന് മണക്കടവ് എന്നിവരാണ് നേതൃത്വം നല്‍കുക.
കോഴിക്കോട്: ശ്രീകണ്ഠേശ്വര ക്ഷേത്ര യോഗത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീനാരായണ സെന്റിനറി ഹാളില്‍ 14 ന് പുലര്‍ച്ചെ 5 മണി മുതല്ബലിതര്പ്പണം നടത്തും. ബലിയര്‍പ്പിക്കാന്‍ എത്തുന്നവര്‍ക്കായി വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ലഭ്യമാണ്. മേല്‍ശാന്തി കെ.വി. ഷിബു ശാന്തിയുടെയും മറ്റു ക്ഷേത്രം ശാന്തിമാരുടെയും നേതൃത്വത്തിലാണ് ബലികര്‍മ്മം നിര്‍വഹിക്കുന്നത്. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 9447190972, 0495 2722681.
കടലുണ്ടി: കര്‍ക്കടകവാവുബലിക്ക് കടലുണ്ടി വാക്കടവ് കടപ്പുറത്ത് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നൂറുകണക്കിന് ഭക്തര്‍ക്ക് ഒരേസമയം ബലിതര്‍പ്പണം നടത്തുന്നതിനുള്ള സൗകര്യങ്ങളാണ് ഒരുക്കുന്നത്. ആചാര്യന് ഡോ. ശ്രീനാഥ് നന്മണ്ടയുടെ മുഖ്യ കാര്‍മ്മികത്വത്തിലാണ് ബലിതര്‍പ്പണം നടക്കുക. 14 ന് പുലര്‍ച്ചെ മൂന്ന് മുതലാണ് ബലിതര്‍പ്പണ കര്‍മ്മങ്ങള്‍ നടക്കുകയെന്ന് കടലുണ്ടി വാവുബലിതര്‍പ്പണ സമിതി ചെയര്മാന് നമ്പയില്‍ ദാസനും ജന. കണ്‍വീനര്‍ വിനോദ്കുമാര്‍ പിന്‍പുറത്തും അറിയിച്ചു.
ബലിതര്‍പ്പണത്തിന് ആവശ്യമായ ദ്രവ്യങ്ങള്‍ കൗണ്ടറില്‍ നിന്നും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 9895166899.
പ്രതികരിക്കാൻ ഇവിടെ എഴുതുക: