കോഴിക്കോട്: നഗരത്തിലെ ഗതാഗതകുരുക്ക് കുറയ്ക്കാന്‍ നടപടികളുമായി ട്രാഫിക് പോലീസ്. കോഴിക്കോട് മിനി ബൈപ്പാസിലെയും മീഞ്ചന്ത, അരീക്കാട് ജംഗ്ഷനുകളിലേയും തിരക്കും ഗതാഗതക്കുരുക്കും പരിഗണിച്ചാണ് പുതിയ പരിഷ്കരണം നടപ്പാക്കുന്നത്. കോഴിക്കോട് നിന്നും തൃശൂര്‍, പാലക്കാട്, ഗുരുവായൂര്‍ എന്നീ ഭാഗങ്ങളിലേക്ക് പോകേണ്ട ദീര്‍ഘദൂര പ്രൈവറ്റ് ബസ്സുകളും ദീര്‍ഘദൂര കെഎസ്ആര്‍ടിസി ബസ്സുകളും ഇന്ന് മുതല്‍ കോഴിക്കോട് തൊണ്ടയാട് ബൈപ്പാസ് വഴി പന്തീരാങ്കാവ്, രാമനാട്ടുകര ജംഗ്ഷന്, രാമനാട്ടുകര ബസ് സ്റ്റാന്റ് വഴി സര്‍വീസ് നടത്തും.
ഈ ബസ്സുകള്‍ തിരിച്ച് കോഴിക്കോട്ടേക്ക് വരുമ്പോള്‍ രാമനാട്ടുകര ബസ് സ്റ്റാന്റില്‍ വന്ന ശേഷം തിരിച്ച് രാമനാട്ടുകര ജംഗ്ഷന്, പന്തീരാങ്കാവ്, തൊണ്ടയാട് വഴി സര്‍വീസ് നടത്തണം.
ഈ ബസ്സുകള്‍ക്ക് പന്തീരാങ്കാവ്, തൊണ്ടയാട് എന്നിവിടങ്ങളില്‍ സ്റ്റോപ്പ് അനുവദിക്കും.
നടക്കാവ്, വണ്ടിപ്പേട്ട, വെസ്റ്റ്ഹില്‍ ഭാഗത്തേക്കുള്ള തിരക്ക് കുറയ്ക്കാന്‍ വേണ്ടി പരീക്ഷണാടിസ്ഥാനത്തില്‍ കോഴിക്കോട് നിന്നും തലശ്ശേരി, കണ്ണൂര്‍, കാഞ്ഞങ്ങാട്, കാസര്‍കോട്, ഭാഗത്തേക്കും, വടക്കോട്ടും സര്‍വീസ് നടത്തുന്ന എല്ലാ പ്രൈവറ്റ് ബസ്സുകളും കെഎസ്ആര്‍ടിസി ബസ്സുകളും കണ്ണൂര്‍ റോഡ് വഴി ക്രിസ്ത്യന്‍ കോളജ് ജംഗ്ഷനിലെത്തി ഗാന്ധിറോഡ് ഓവര്‍ ബ്രിഡ്ജ് കയറി ബീച്ച് റോഡില്‍ പ്രവേശിച്ച് ബീച്ച് റോഡ് വഴി വെങ്ങാലി എത്തി ഹൈവേയില്‍ പ്രവേശിച്ച് സര്‍വീസ് നടത്തണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: