ചിങ്ങമാസം വന്നണയാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി. ഇനി എത്രയെത്ര വിവാഹങ്ങളാണ് ചിങ്ങത്തില് നടക്കുന്നത്. വിവാഹത്തില്‍ താരം എപ്പോഴും കല്യാണപ്പെണ്ണുതന്നെ. കല്യാണദിവസം, തന്നെ എങ്ങനെ മറ്റുള്ളവര്‍ കാണണം എന്ന് അവര്‍ ചിന്തിച്ചിട്ടുണ്ടാകും.
എങ്ങനെ ഒരുങ്ങണം എന്നതുതന്നെയാണ് ഇതില്‍ പ്രധാനം. അപ്പോള്‍പ്പിന്നെ ഫേഷ്യല്‍ ഒഴിവാക്കാന്‍ പറ്റില്ലല്ലോ?. മിക്കവരും പോയി ചെയ്യുന്നത് ഗോള്‍ഡന്‍ ഫേഷ്യല്‍ ആണ്. എന്നാല്‍ ഓരോരുത്തരുടെ നിറം അനുസരിച്ച് വേണം ഫേഷ്യല്‍ ഏതു വേണം എന്ന് തീരുമാനിക്കാന്‍. നല്ല നിറമുള്ളവര്‍ക്ക് ഗോള്‍ഡന്‍ ഫേഷ്യല്‍ ആണ് നല്ലത്. ഇരു നിറക്കാര്‍ക്ക് ഡയമണ്ട് ഫേഷ്യലും പേള്‍ ഫേഷ്യലും, വൈറ്റനിങ്ങ് ഫേഷ്യലും നല്ലതാണ്. മുഖക്കുരുവുള്ളവര്‍ക്ക് ഫ്രൂട്ട് ഫേഷ്യല്‍ ചെയ്യുന്നതായിരിക്കും നല്ലത്. പപ്പായ ഫേഷ്യലുകളോടാണ് പ്രിയം കൂടുതല്‍.
ഫേഷ്യലിന്റെ കൂടെ ബഌച്ച് ഇടുമ്പോള്‍ ഓക്സി ബഌച്ച് ഇടുന്നതായിരിക്കും കൂടുതല്‍ ഉചിതം. എന്നാല്‍ ഓയിലി സ്കിന്നുകാര്‍ ബഌച്ച് ഇടുന്നത് ഒഴിവാക്കുക. വെജിറ്റബിള്‍ പീലും കഌനപ്പും സ്ഥിരമായി ചെയ്യുന്നതും മുഖക്കുര കുറയാന്‍ നല്ലതാണ്. കണ്ണിന് താഴെയുള്ള കറുപ്പ് നിറമാണ് അലട്ടുന്ന മറ്റൊരു പ്രശ്നം. ഇവര്‍ അണ്ടര്‍ ഐ ട്രീറ്റ്മെന്റ് ചെയ്യണം. കല്യാണത്തിന് രണ്ടു ദിവസം മുമ്പ് ഫേഷ്യല്‍ ചെയ്യുന്നതാണ് നല്ലത്. അധികം വെയിലുകൊള്ളുകയും അരുത്. അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ കൈകാലുകള്‍ മൂടിയിരിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രദ്ധിക്കുക.
കല്യാണം എന്നു പറയുമ്പോള്‍ മുഖ സൗന്ദര്യം മാത്രമല്ല പ്രധാനം.തലമുതല്‍ കാല്പാദം വരെ ശ്രദ്ധിക്കണം. ധാരാളം വെള്ളം കുടിക്കുന്നത് ഒരു ശീലമാക്കുക. ഇത് സ്കിന്‍ നന്നാക്കുന്നതിന് സഹായിക്കും. സീസണല്‍ ജ്യൂസ് കുടിക്കുക. വറുത്തതും പൊരിച്ചതും ആയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുന്നതാവും ഉത്തമം. തലമുടി എങ്ങനെ കെട്ടണം എന്നതിനെ കുറിച്ചും വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. മുഖത്തിനുയോജിക്കുന്ന ഹെയര്‍ സ്റ്റൈല്‍ ആയിരിക്കണം തെരഞ്ഞെടുക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: