മഞ്ചേരി: കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ സുവര്‍ണ്ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായി ജില്ലയില്‍ പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കും. ഇത് സംബന്ധിച്ചുള്ള ആലോചന യോഗങ്ങള്‍ നിലമ്പൂരിലും മഞ്ചേരി മേലാക്കം കാളികാവ് ഭഗവതി ക്ഷേത്രത്തിലും നടന്നു. മാതൃസമിതി സംസ്ഥാന അദ്ധ്യക്ഷ പ്രൊഫ. വി.ടി.രമ ഉദ്ഘാടനം ചെയ്തു. സംസ്ഥാനസമിതി അംഗങ്ങളായ എ.ഒ.ജഗന്നിവാസന്‍, പി.കെ.ജയശ്രീ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ-താലൂക്ക്-സ്ഥാനീയ സമതി പ്രവര്‍ത്തകര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: