മഞ്ചേരി: ചിങ്ങം ഒന്ന് മലയാള ഭാഷാദിനമായി ഭാരതീയ വിചാരകേന്ദ്രം ആചരിക്കും. സംസ്ഥാനതലത്തില്‍ നടക്കുന്ന പരിപാടിയുടെ ഭാഗമായി ജില്ലയിലെ നാല് കേന്ദ്രങ്ങലില്‍ ഭാഷാദിനാചരണം സംഘടിപ്പിക്കും.
മഞ്ചേരി കച്ചേരിപ്പടി പാട്ടരങ്ങ് ഹാളില്‍ വൈകിട്ട് നാലിന് കവിയരങ്ങും അഞ്ചിന് സാംസ്‌ക്കാരിക സമ്മേളനവും നടക്കും. ചടങ്ങില്‍ കൈതക്കല്‍ ജാതവേദനെ ആദരിക്കും. എഴുത്തുകാരന്‍ പി.എന്‍.വിജയന്‍ സംസാരിക്കും.
എടപ്പാള്‍ ഗോള്‍ഡന്‍ ടവറില്‍ നടക്കുന്ന പരിപാടി ഐസിഎച്ച്ആര്‍ അംഗം ഡോ.സി.ഐ.ഐസക്ക് ഉദ്ഘാടനം ചെയ്യും. പി.വി.നാരായണന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തും.
തേഞ്ഞിപ്പലം ടാഗോര്‍ നികേതില്‍ നടക്കുന്ന പരിപാടി തുഞ്ചന്‍ മെമ്മോറിയല്‍ ഗവ.കോളേജ് മലയാളം വിഭാഗം മേധാവി വിജു നായരങ്ങാടി ഉദ്ഘാടനം ചെയ്യും. കാലിക്കറ്റ് സര്‍വകലാശാല മലയാള വിഭാഗം മേധാവി ഡോ.എല്‍.തോമസ് അദ്ധ്യക്ഷത വഹിത്തും. ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി സംസ്ഥാന സംയോജകന്‍ എ.വിനോദ് മുഖ്യപ്രഭാഷണം നടത്തും.
വണ്ടൂര്‍ ഗുരുകുലം വിദ്യാനികേതനില്‍ നടക്കുന്ന പരിപാടി കവി പാപ്പച്ചന്‍ കടമക്കുടി സംസാരിക്കും.
ആലോചന യോഗത്തില്‍ ജില്ലാ പ്രസിഡന്റ് എം.എസ്.ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. രാമചന്ദ്രന്‍ പാണ്ടിക്കാട്, പി.കെ.വിജയന്‍, അഡ്വ.കെ.എം.കൃഷ്ണകുമാര്‍, പി.പുരുഷോത്തമന്‍, ബിനീഷ് എടയാറ്റൂര്‍, പി.വി.ഭാസ്‌ക്കരന്‍, കൃഷ്ണകുമാര്‍, വാഹിനി നന്ദകുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: