പരപ്പനങ്ങാടി: കടലുണ്ടിക്കടവ് പാലത്തിന്റെ കൈവരിയില്‍ നിന്നും പുഴയില്‍ വീണ് യുവാവ് മരിച്ച സംഭവത്തില്‍ ഫയര്‍ഫോഴ്‌സ് അനാസ്ഥ കാണിച്ചെന്ന് ആരോപണം. യുവാവ് പുഴയില്‍ വീണ ഉടന്‍ തന്നെ നാട്ടുകാര്‍ ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചെങ്കിലും അവര്‍ എത്താന്‍ വൈകിയെന്നാണ് നാട്ടുകാര്‍ പറയുന്നത്. ആനങ്ങാടി ബേക്പടി സ്വദേശി അത്രപുളിക്കല്‍ ദേവദാസന്റെ മകന്‍ തേജസ്(23) ആണ് പുഴയില്‍ വീണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 7.30 തോടെയായിരുന്നു സംഭവം. തേജസ് സുഹൃത്തായ ഷോബിനും പാലത്തിന്റെ കൈവരിയില്‍ ഇരുന്ന് സംസാരിക്കുന്നതിനിടെ അബദ്ധത്തില്‍ തേജസ് പുഴയിലേക്ക് വീഴുകയായിരുന്നു. ഷോബിന്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് എത്തിയ നാട്ടുകാരും മത്സ്യതൊഴിലാളികളും രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും തേജസിനെ കണ്ടെത്താനായില്ല. അപ്പോള്‍ തന്നെ ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയും ചെയ്തു.
പുഴ കടലില്‍ ചേരുന്ന അഴിമുഖത്തിമ് തൊട്ടടുത്തായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌ക്കരമായിരുന്നു. വിവരമറിയിച്ചിട്ടും ഫയര്‍ഫോഴ്‌സ് എത്താത്തതില്‍ രോക്ഷാകുലരായ നാട്ടുകാര്‍ പരപ്പനങ്ങാടി-കോഴിക്കോട് ദേശീയപാത ഉപരോധിച്ചു. പോലീസ് സ്ഥലത്തെത്തിയെങ്കിലും നാട്ടുകാര്‍ പിന്മാറാന്‍ തയ്യാറായില്ല. രാവിലെ 10 മണിയോടെയാണ് ഗതാഗതം പൂര്‍ണ്ണമായും പുനസ്ഥാപിക്കാന്‍ സാധിച്ചത്.
മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ഇന്നലെ രാവിലെ 10.30നാണ് തേജസിന്റെ മൃതദ്ദേഹം കിട്ടിയത്. ആനങ്ങാടിയില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലെ മുദ്ദം കടപ്പുറത്തായിരുന്നു മൃതദ്ദേഹം. രജിനിയാണ് തേജസിന്റെ അമ്മ, ശ്രേയസ് സഹോദരനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: