തൊടുപുഴ: പാലക്കുഴയില്‍ അപകടത്തില്‍പ്പെട്ട കെഎസ്ആര്‍ടിസി ബസിനുണ്ടായിരുന്നത് നൂല് തെളിഞ്ഞ ടയര്‍. തിങ്കളാഴ്ചയാണ് തൊടുപുഴ ഡിപ്പോയില്‍ നിന്നും ആലപ്പുഴയ്ക്ക് പോയ ബസും പിറവത്തുനിന്നു തൊടുപുഴയ്ക്ക് വന്ന ബസും കൂട്ടിയിടിച്ചത്. ആലപ്പുഴയ്ക്ക് സര്‍വ്വീസ് നടത്തിയ ആര്‍എംസി 203 നമ്പര്‍ ബസിനാണ് തേഞ്ഞ് തീര്‍ന്ന് പൊട്ടാറായ ടയറുമായി സര്‍വ്വീസ് നടത്തിയത്. അപകടം മുന്നില്‍ക്കണ്ട് ഡ്രൈവര്‍ ബ്രേക്ക് ചവിട്ടിയെങ്കിലും ടയര്‍ മോശമായതിനാല്‍ നിരങ്ങി മറുഭാഗത്തുനിന്നും വന്ന ബസുമായി ഇടിയ്ക്കുകയായിരുന്നു. 35 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിരുന്നു.
പിന്‍ഭാഗത്തെ നാല് ടയറും നൂല് തെളിഞ്ഞ നിലയിലായിരുന്നതിനാല്‍ അപകടം സംഭവിച്ച് മിനിറ്റുകള്‍ക്കം ബസ് ഡിപ്പോയിക്കുള്ളിലാക്കി. ഇതിനിടെ യാത്രക്കാരിലൊരാളാണ് അപകടകരമായ ടയറിന്റെ സ്ഥിതി മൊബൈലില്‍ പകര്‍ത്തി ജന്മഭൂമിക്ക് കൈമാറിയത്. ടയര്മോശമായിരുന്നു എന്ന വസ്തുത ഡിപ്പോ അധികൃതര്‍ മൂടിവച്ചിരിക്കുകയാണ്.ഡിപ്പോയില്‍ നിന്നും ഓപ്പറേറ്റ് ചെയ്യുന്ന പത്ത് ശതമാനം ബസുകളുടെ പിന്‍ടയറും അപകടകരമായ സ്ഥിതിയിലാണെന്ന് തൊഴിലാളികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: