തിരുവല്ല: എക്സൈസും പോലീസും കുംഭകര്‍ണ്ണസേവ നടത്തുമ്പോള്‍ യുവതലമുറയ്ക്ക് മേല്‍ മയക്കുമരുന്ന് മാഫിയ പിടിമുറുക്കുന്നു. കഞ്ചാവ് ഉള്‍പ്പടെയുളള മയക്കുമരുന്ന് വിതരണ ശൃംഖലയെ തകര്‍ക്കുന്നതി ല്‍ എക്സൈസ് പോലീസ് വകുപ്പുകള്‍ ഒരേപോലെ പരാജയപ്പെട്ടതാണ് മാഫിയ തഴച്ചുവളരാന്‍ ഇടയാക്കിയത്.
സ്ക്കൂള്-കോളേജ് വിദ്യാര്‍ത്ഥികളടക്കമുളള യുവതലമുറയെ മയക്കുമരുന്നിന്റെ മായികലോകത്തേക്ക് മാഫിയകള്‍ കൂട്ടിക്കൊണ്ടു പോകുമ്പോള്‍ നടപടി സ്വീകരിക്കേണ്ട എക്സൈസ്-പോലീസ് വകുപ്പുകളാകട്ടെ കണ്ണടച്ച് ഇരുട്ടാക്കുകയാണ്.
ഇത്തരം കേസുകള്‍ പിടികൂടുന്നതില്‍ മുന്‍ കൈയ്യെടുക്കേണ്ട എക്സൈസ് വകുപ്പാകട്ടെ ഞാനൊന്നും അറിഞ്ഞില്ല രാമനാരായണ എന്ന മട്ടിലുമാണ്. ചെറിയ അളവില്‍ കഞ്ചാവ് ഉ ള്പ്പടെയുളള മയക്കുമരുന്നുക ള്‍ വിവിധ പ്രദേശങ്ങളില്‍ നിന്ന് നാമമാത്രമായി പിടികൂടുന്നത് ഒഴിച്ചാല്‍ ഈ മേഖലയിലെ വമ്പന്‍ സ്രാവുകള്‍ ഇപ്പോഴും മറയ്ക്ക് പിന്നില്‍ സുരക്ഷിതരായി വാഴുകയാണ
പ്രതികരിക്കാൻ ഇവിടെ എഴുതുക: