തിരുനാവായ: കര്‍ക്കടക വാവുബലിക്കായി തിരുന്നാവായ ശ്രീനവാമുകുന്ദക്ഷേത്രം ഒരുങ്ങി. വിപുലമായ ഒരുക്കങ്ങളാണ് ക്ഷേത്രത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ബലിതര്‍പ്പണത്തിനായി ജില്ലയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ എത്തുന്നത് ഇവിടെയാണ്. അന്നേ ദിവസം ക്ഷേത്രം പുലര്‍ച്ചെ 2.30ന് തുറക്കും. 16 കര്‍മ്മികളെ ഒരുക്കിട്ടുണ്ട്. ബലിതര്‍പ്പണത്തിന് എത്തുന്ന ഭക്തജനങ്ങള്‍ക്ക് വാവ് ബലിക്ക് രശീതി എടുക്കുന്നതിന് വേണ്ടി ഗാന്ധിസ്മാരകത്തിന്റെ അടുത്ത് നിള ഓഡിറ്റോറിയം ബില്‍ഡിംഗില്‍ പ്രത്യേകം പിതൃകര്‍മ്മ കൗണ്ടറും, ക്ഷേത്രത്തിന്റെ പടിഞ്ഞാറെ ആല്‍ത്തറക്ക് സമീപം പിതൃകര്‍മ്മം കൗണ്ടറും സജ്ജമാക്കിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് വേണ്ടി നാല് തോണിയും, ഒരു യന്ത്രവല്‍കൃത തോണിയും, മുങ്ങല്‍ വിദ്ധഗ്ദരെയും നിയോഗിച്ചിട്ടുണ്ട്. കൂടാതെ പോലീസ്, ഫയര്‍ഫോഴ്‌സ്,
മെഡിക്കല്‍ സംഘം, ആരോഗ്യവകുപ്പ് ഉദ്ദ്യോഗസ്ഥര്‍, മലബാര്‍ ദേവസ്വം ബോര്‍ഡ് ഉദ്ദ്യോഗസ്ഥര്‍, സാമൂതിരിരാജാ സെന്‍ട്രല്‍ ദേവസ്വം ഉദ്ദ്യോഗസ്ഥര്‍, വിവിധ ക്ഷേത്രങ്ങളിലെ എക്‌സീക്യൂട്ടീവ് ഓഫീസര്‍മാര്‍, ക്ഷേത്രജീവനക്കാര്‍, ദേവസ്വം ഏര്‍പ്പടുത്തുന്ന വളണ്ടിയര്‍മാര്‍, 300 സേവാഭാരതി പ്രവര്‍ത്തകര്‍ എന്നിവരും പ്രവര്‍ത്തിക്കും. സുരക്ഷ ഉറപ്പ് വരുത്തുവാന്‍ സിസിടിവിയുടെ നീരിക്ഷണം ക്ഷേത്രത്തിന്റെ അകത്തും പുറത്തും ഉണ്ടായിരിക്കും. കെ.എസ്ആര്‍ടിസിയുടെ പ്രത്യേക സര്‍വീസ് നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.
പുണ്യമായ നീളാ തീരത്ത് പിതൃതര്‍പ്പണം നടത്തുന്നതിന് നിത്യേന ആയിരക്കണക്കിന് ഭക്തജനങ്ങള്‍ എത്തിച്ചേരുന്നു. കൂടാതെ കര്‍ക്കിടകവാവ്, തുലാവാവ്, കുംഭവാവ്, വൈശാഖവാവ് ദിവസങ്ങളില്‍ പതിനായിരകണക്കിന് ഭക്തജനങ്ങള്‍ വ്രതശുദ്ധിയോടുകൂടി ഒരിക്കല്‍ എടുത്ത് പിതൃതര്‍പ്പണം ചെയ്യാന്‍ ഈ ക്ഷേത്രത്തില്‍ എത്തി ചേരാറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: