ചവറ: വൃക്കരോഗം ബാധിച്ച യുവാവ് ജീവന് നിലനിര്‍ത്താന്‍ സുമനസ്സുകളുടെ കനിവ് തേടുന്നു. ചവറ പട്ടത്താനം പുളിച്ചിപള്ളില് ഷാനു(23) ആണ് വൃക്ക മാറ്റി വയ്ക്കുവാന്‍ സഹായം തേടുന്നത്. കുടുംബത്തിന്റെ പട്ടിണി മാറ്റാന്‍ വളരെ ചെറുപ്രായത്തിലെ ജോലിക്ക് ഇറങ്ങുവാന്‍ നിര്‍ബന്ധിതനായ ഷാനുവിന്റെ ജീവിതത്തില്‍ കരിനിഴല്‍ വീണു തുടങ്ങിയത് രണ്ടര വര്‍ഷം മുമ്പാണ്. അന്നു മുതല്‍ നടത്തിയ എല്ലാ ചികിത്സകളെയും വിഫലമാക്കി രണ്ട് വൃക്കകളുടെയും പ്രവര്‍ത്തനം ഏകദേശം നിലക്കുകയാണ്. എത്രയുംവേഗം വൃക്ക മാറ്റിവയ്ക്കുക മാത്രമാണ് മാര്‍ഗം. ഇതിനോടകം ചികിത്സക്കായി കിടപ്പാട പണയപ്പെടുത്തി. മകനുവേണ്ടി സ്വന്തം വൃക്ക നല്കുവാന് പിതാവ് തയ്യാറാണ്. ഏകദേശം രണ്ടുലക്ഷം രൂപ ചെലവ് വരുന്ന ടെസ്റ്റുകളും നടത്തി. എന്നാല്‍ പിതാവിന്റെ വൃക്ക മകന് മാറ്റിവയ്ക്കുവാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ വിധിച്ചു. വൃക്കദാതാവിന്റെ ചികിത്സയും ചെലവുകളും ഉള്‍പ്പെടെ ഓപ്പറേഷന് ഏകദേശം മുപ്പത് ലക്ഷം രൂപ വേണ്ടിവരും. യുവാവിന്റെ സഹായത്തിനായി പ്രദേശവാസികള്‍ ഷാനു ചികിത്സാ സഹായ സമിതി രൂപീകരിച്ചതായി ചെയര്മാന് ചവറ ഗ്രാമപഞ്ചായത്ത് ഇ. റഷീദ്, ജനറല്‍ കണ്‍വീനര്‍ നൗഷാദ് പാലോട് എന്നിവര്‍ അറിയിച്ചു. യൂണിയന് ബാങ്കിന്റെ ചവറ ശാഖയില്‍ 736802010003730 നമ്പരായി (ഐഎഫ്എസ്സി കോഡ്: ഡആകച 0573680)
പ്രതികരിക്കാൻ ഇവിടെ എഴുതുക: