കൊല്ലം: എസ്എന്‍ഡിപിയോഗം തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു ഒരുക്കിയ ഭക്ഷണത്തില്‍ വിഷബാധയേറ്റെന്ന സംശയത്തെത്തുടര്‍ന്നു നിരവധിപേര്‍ ആശുപത്രിയില്‍ ചികില്‍സതേടി. ഞായറാഴ്ച എസ്.എന്‍ കോളജിലായിരുന്നു തെരഞ്ഞെടുപ്പിനെത്തിയവര്ക്കായി ഭക്ഷണമൊരുക്കിയത്. പോലിസ്, മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ ചികിത്സ തേടിയവരില്പ്പെടും. രാവിലെ ഇഡ്ഡലിയും ഉച്ചയ്ക്കു ബിരിയാണിയും രാത്രിയില്‍ ചപ്പാത്തിയും കോഴിക്കറിയുമായിരുന്നു ‘ഭക്ഷണം. എന്നാല്‍ ഉച്ചയ്ക്കു ബിരിയാണി കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് അറിയുന്നത്. വയറ്റിനു എരിച്ചിലും വേദനയുമായിരുന്നു ലക്ഷണം. രാത്രി പത്തിനുശേഷമാണ് പലര്‍ക്കും വയറിളക്കം അനുഭവപ്പെട്ടത്.
തിരുവനന്തപുരത്തുനിന്നെത്തിയവരാണ് ഭക്ഷണം തയ്യാറാക്കിയതത്രെ. എന്നാല്‍ യോഗം തെരഞ്ഞെടുപ്പു അട്ടിമറിക്കാനുള്ള ശ്രമമായിരുന്നു പിന്നിലെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: