സിപിഎം മദനി-മേമന് പാര്‍ട്ടിയായി: എം.സുനില്കൊല്ലം: പാവപ്പെട്ടവന്റെയും പിന്നോക്കക്കാരന്റെയും ദളിതന്റെയും മുന്നണിപോരാളികളായി പാര്‍ട്ടിക്ക് നേതൃത്വം കൊടുത്ത ചാത്തന് മാസ്റ്ററുടെയും പി.കെ.രാഘവന്റെയും സ്ഥാനത്ത് സിപിഎം ഇന്ന് അവരോധിച്ചിരിക്കുന്നത് രാജ്യദ്രോഹികളും തീവ്രവാദികളുമായ മദനിയെയും യാക്കൂബ്മേമനെയുമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എം.സുനില്‍.
പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന വഞ്ചനാപരമായ നിലപാടുകള്‍ കൈക്കൊളളുന്ന സംസ്ഥാനസര്‍ക്കാരിനെതിരെ സംസ്ഥാന വ്യാപകമായി ബിജെപി പട്ടികജാതിമോര്‍ച്ചയുടെ നേതൃത്വത്തില്‍ കൊല്ലം കളക്ട്രേറ്റ് പടിക്കല്‍ നടന്ന ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംഘടിതമതവിഭാഗത്തെ പ്രീണിപ്പിക്കുന്നതിന് വേണ്ടിയുളള സിപിഎമ്മിന്റെ കാപട്യം അടിസ്ഥാന ജനവിഭാഗം തിരിച്ചറിഞ്ഞിരിക്കുന്നു. സംസ്ഥാനസര്‍ക്കാര്‍ കയ്യേറ്റക്കാര്‍ക്ക് പട്ടയം അനുവദിക്കുമ്പോള്‍ കൃഷിഭൂമിയുടെ നേരവകാശികള്‍ ഇന്ന് തലചായ്ക്കാന്‍ ഇടമില്ലാതെ വലയുന്നു. ആദിവാസികളുടെ ഭൂമിയും തട്ടിയെടുക്കുന്നു. കേരളത്തില്‍ ഇടതുവലത് മുന്നണി സര്‍ക്കാരുകള്‍ കൈക്കൊണ്ട നടപടിയുടെ ഫലമായി വിദ്യാഭ്യാസരംഗത്തും കാര്‍ഷിക വ്യവസായ വാണിജ്യ വ്യാപാര രംഗത്തും പിന്നാക്കദളിത് വിഭാഗക്കാര്‍ പിന്തള്ളപ്പെട്ടു. പാര്‍ട്ടിയെ സ്വന്തമെന്ന് കരുതി കൂടെനിന്ന വിഭാഗങ്ങളെ അധികാരം കയ്യില്‍ കിട്ടിയ അവസരങ്ങളില്‍ മാറ്റിനിര്‍ത്തി അവസരവാദത്തിന്റെയും അസമത്വത്തിന്റെയും നിലപാടുകള്‍ സിപിഎം സ്വീകരിച്ചു. പാര്‍ട്ടിക്കു വേണ്ടാത്ത ആളുകള്‍ പാര്‍ട്ടിയെയും വേണ്ടന്ന് വച്ചു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഈ ജനവിഭാഗത്തിന്റെ ഉന്നതിക്കായി സമരപോരാട്ടങ്ങളില്‍ ബിജെപി എന്നും കൂടെ ഉണ്ടാകുമെന്ന് എം.സുനില്‍ പറഞ്ഞു. ധര്‍ണയില്‍ എസ്. സി മോര്‍ച്ച ജില്ലാ പ്രസിഡന്റ് മഠത്തില്‍ ശശി അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ ബിജെപി ജില്ലാ സെക്രട്ടറി പൂന്തോട്ടം സത്യന്, കൊല്ലം മണ്ഡലം പ്രസിഡന്റ് അഡ്വ.വി.വിനോദ്, മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറിമാരായ വള്ളിക്കീഴ് രാജേന്ദ്രന്, ദാസ് കല്ലട എന്നിവര്‍ സംസാരിച്ചു. സമരത്തിന് എസ്സി മോര്‍ച്ചാ നേതാക്കളായ പള്ളിക്കല്‍ രാധാമണി, ബോബന്, മോഹന്‍ദാസ്, താമരക്കുടി വിനോദ്, സുഗതന്, രാജീവന് മുട്ടമ്പലം, വാസുദേവന്‍, ശിവകുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: