രാജേഷ് ദേവ്
തിരുവനന്തപുരം: ശംഖുംമുഖം ക്ഷേത്രത്തിലെ തിരുവിതാംകൂര്‍ ദേവസ്വംവക ഭൂമി കയ്യടക്കാന്‍ തോപ്പ് ഇടവകയുടെ രഹസ്യ നീക്കം. ആഭ്യന്തര വിമാനത്താവളം ചാക്കയിലേക്ക് മാറ്റുന്നതിലൂടെ പ്രദേശത്ത് കച്ചവടം കുറയുന്ന ഇടവകാംഗങ്ങളുടെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് ദേവസ്വം ഭൂമിയില്‍ കച്ചവട കേന്ദ്രം ഉണ്ടാക്കി ഭൂമി കയ്യേറാനാണ് ഇവരുടെ നീക്കം. ഇതിനുവേണ്ടി മുന്‍കൂട്ടിയുള്ള നിശ്ചയപ്രകാരമായിരുന്നു ആഭ്യന്തരവിമാനത്താവളത്തില്‍ ഒരുക്കിയ സമരം.
ആഭ്യന്തരവിമാനത്താവളം ശംഖുംമുഖത്ത് നിന്നു പൂര്‍ണമായും മാറ്റാനുള്ള നടപടി പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇത്തരത്തിലൊരു സമരം ഉണ്ടാക്കുന്നതിലൂടെ ക്ഷേത്ര ഭൂമിയില്‍ നിലച്ചുപോയ ഷോപ്പിംഗ് കോംപ്ലക്സിന്റെ നിര്‍മ്മാണം നടപ്പിക്കാനാണ് നീക്കം. വിമാനത്താവളം മാറ്റുന്നതിലൂടെ തൊഴില്‍ നഷ്ടപ്പെട്ടതായി ഇടവക ഉന്നയിക്കുന്നവര്‍ക്ക് ഭരണകര്‍ത്താക്കളുടെ ഒത്താശയോടെ ഷോപ്പിംഗ് കോംപ്ലക്സ് സ്വന്തമാക്കാന്‍ കഴിയുമെന്ന ഇടവകയുടെ രഹസ്യ അജണ്ടയാണ് സമരത്തിന് പിന്നില്‍.
2013ല്‍ പട്ടം താണുപിള്ളയുടെ ഭരണകാലത്ത് നിര്‍മ്മിച്ച കല്യാണമണ്ഡപം ദേവസ്വം മന്ത്രി മുന്നിട്ടിറങ്ങി ചായംപൂശി മോടിപിടിപ്പിക്കുന്ന സമയത്ത് ക്ഷേത്രം വക സ്ഥലത്ത് ഷോപ്പിംഗ് കോംപ്ലക്സിന്റെയും കണ്വെന്ഷന് സെന്ററിന്റെയും നിര്‍മ്മാണം നടത്താനായിരുന്നു അധികൃതരുടെ പദ്ധതി. ഷോപ്പിംഗ് കോംപ്ലക്സ് ഏറ്റെടുക്കാന്‍ കച്ചകെട്ടിയിരുന്നതും ഇവിടത്തെ ക്രൈസ്തവ സമൂഹമായിരുന്നു. എന്നാല്‍ കോടികളുടെ സംരംഭമായതിനാല്‍ അനുമതി നല്‍കേണ്ട ഹൈക്കോടതി ക്ഷേത്ര വളപ്പില്‍ ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മിക്കേണ്ടെന്നും പകരം പ്രദേശം കൃഷിക്ക് അനുയോജ്യമാണോയെന്ന് പരിശോധിക്കാന്‍ ശുപാര്‍ശ ചെയ്യുകയും ചെയ്തു. എന്നാല്‍ വിമാനത്താവളത്തിന്റെ പേരില്‍ പ്രദേശത്ത് പ്രതിസന്ധി സൃഷ്ടിക്കുന്നതിലൂടെ പദ്ധതി നേടിയെടുക്കാമെന്ന കണക്കുകൂട്ടലാണ് ഇരുകൂട്ടര്‍ക്കുമുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: