തിരുവനന്തപുരം: എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ ഫണ്ട് വിനിയോഗത്തില്‍ സര്‍ക്കാര്‍ സ്കൂളുകളോട് ഉദാരമായ പരിഗണന നല്‍കണമെന്ന് ഗവര്‍ണര്‍ പി. സദാശിവം ആവശ്യപ്പെട്ടു. ഞെക്കാട് ഗവ. വൊക്കേഷണല്‍ ആന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്കൂള്‍തലം മുതല്‍ നിയമബിരുദം വരെ സര്‍ക്കാര്‍ പഠിച്ചതിനാല്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ ആവശ്യങ്ങളും പരിമിതികളും മനസിലാകും. ഞാന്‍ പഠിച്ചിരുന്ന ഗ്രാമത്തിലെ സ്കൂളിന് ഞാന്‍ വിരമിച്ചപ്പോഴും അതേ അവസ്ഥയാണ്. അതില്‍നിന്നൊക്കെ ഏറെ മുന്നിലാണ് കേരളത്തിലെ സ്കൂളുകളെന്ന് ഗവര്‍ണര്‍ പറഞ്ഞു.
ക്ലാസ്മുറികളും ഓഡിറ്റോറിയവും ശൗചാലയങ്ങളുമൊക്കെ പണിത് സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ അടിസ്ഥാനസൗകര്യം വര്‍ധിപ്പിക്കാന്‍ എംഎല്‍എമാര്‍ക്ക് ഏറെകാര്യങ്ങള് ചെയ്യാനാകും. സ്കൂള്വിദ്യാഭ്യാസമാണ് സമൂഹത്തി ന്റെ വളര്‍ച്ചയുടെ അടിത്തറ. കുട്ടികളുടെ കഴിവുകള്‍ വികസിപ്പിച്ച് സമൂഹത്തിന് ഗുണമുള്ളവരാക്കാന് വിദ്യാലയങ്ങള്‍ക്ക് കഴിയണം. ഇതിനൊപ്പം ധാ ര്‍മികമായും ആത്മീയമായും വളര്‍ച്ച യും നേടാനാകണമെന്ന് മഹാത്മാഗാന്ധി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ശാസ്ത്ര സാങ്കേതികത അത്ഭുതകരമായ വളര്‍ച്ച നേടിയ ഇക്കാലത്ത് ആധുനിക സങ്കേതങ്ങളുപയോഗിച്ച് പഠനം വിശാലമാക്കാനുള്ള അവസരമുണ്ട്. അതേസമയം, മാനുഷിക മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ വിദ്യാര്‍ഥികള്‍ തയാറാകണമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. സാംസ്കാരിക ഘോഷയാത്രയോടെ ആരംഭിച്ച പൊതുസമ്മേളനത്തില്‍ ബി. സത്യന് എംഎല്‍എ അധ്യക്ഷത വഹിച്ചു. അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനായി സ്കൂളിന് ബഹുനില ശതാബ്ദി സ്മാരക മന്ദിരം നിര്‍മ്മിച്ചുനല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. ആശംസിച്ചു. വര്‍ക്കല കഹാര്‍ എംഎല്‍എ, ഒറ്റുര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ. ലിജ, ഹെഡ്മിസ്ട്രസ് എസ്. പ്രഭ എന്നിവര്‍ സംസാരിച്ചു.ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുബൈദ സ്വാഗതവും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ വി. മായ നന്ദിയും പറഞ്ഞു.
1915ല്‍ ആരംഭിച്ച സ്കൂളില്‍ ഒരുവര്‍ഷം നീളുന്ന ശതാബ്ദി ആഘോഷങ്ങള്‍ക്കാണ് തുടക്കമായത്. ആഘോഷങ്ങളുടെ ഭാഗമായി വിവിധ സെമിനാറുകള്‍, സമ്മേളനങ്ങള്‍, എക്സിബിഷനുകള്‍, കലാ സാഹിത്യ മല്‍സരങ്ങള്‍ തുടങ്ങിയവ സംഘടിപ്പിക്കപ്പെടും. ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സ്കൂളിന് ശതാബ്ദി സ്മാരക കവാടം നിര്മിച്ചുനല്കാന് തീരുമാനിച്ചിട്ടുള്ളതായി ആരോഗ്യ-വിദ്യാഭ്യാസസ്റ്റാന്റിംഗ്കമ്മിറ്റിചെയര്പേഴ്സണ് സുബൈദ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: