പട്ടാമ്പി: ഗണേശോത്സവത്തിനായുള്ള ഒരുക്കങ്ങള്‍ പട്ടാമ്പിയില്‍ പൂര്‍ത്തിയാകുന്നു. എല്ലാവര്‍ഷവും നടത്തിവരുന്ന ഉത്സവഘോഷയാത്രക്ക് അതിവിപുലമായ ഒരുക്കങ്ങളാണ് ഇത്തവണ ഏര്‍പ്പെടുത്തിയിട്ടുള്ളത്. 21 ന് നടക്കുന്ന ഗണേശോത്സവത്തില്‍ വിവിധ സ്ഥലങ്ങളില്‍!നിന്നായി 30 ല്‍ പരം ഘോഷയാത്രകള്‍ നഗരത്തില്‍ എത്തിച്ചേരും. ഉച്ചക്ക് മൂന്നിന് മേലേപട്ടാമ്പിയില്‍ ഘോഷയാത്രകള്‍ സംഗമിക്കും. തുടന്ന് നഗരപ്രദക്ഷണത്തിനു ശേഷം വൈകീട്ട് 6ന് ഗണേശവിഗ്രഹനിമഞ്ജനത്തോടെ പരിപാടിക്ക് സമാപനമാകുമെന്ന് ഭാരവാഹികളള്‍ അറിയിച്ചു. ഭജരംഗ് ദള്‍ സംസ്ഥാന സംയോജക് വി.പി.രവീന്ദ്രനാഥ് വിശ്വഹിന്ദുരിഷത്ത് ജില്ലാ സേവാ പ്രമഖ് പ്രദീപ് അണ്ടലാടി, താലൂക്ക്സെക്രട്ടറി എന്‍.കെ. ശങ്കരന് എന്നിവര്‍ സംസാരിച്ചു.
മണ്ണാര്‍ക്കാട്: വിപുലമായ ചടങ്ങുകളോടെ ഗണേശോത്സവം 19ന് ആഘോഷിക്കുമെന്നും ഇതിനു മുന്നോടിയായി 12ന് വൈകീട്ട് അഞ്ചിന് തെങ്കര ടൗണില്‍ ആയരത്തിയഞ്ഞൂറോളം ഇരുചക്രവാഹനങ്ങളുടെ വിളംബരഘോഷയാത്ര നടത്തുമെന്ന് മണ്ണാര്‍ക്കാട് താലൂക്ക് ഗണേശോത്സവ സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
തെങ്കര ടൗണില്‍ നിന്നാരംഭിക്കുന്ന ഘോഷയാത്ര മണ്ണാര്‍ക്കാട് ടൗണ്‍വഴി കോടതിപ്പടി, കുന്തിപ്പുഴ ബൈപ്പാസ് വഴി കുന്തിപ്പുഴ ആറാട്ട് കടവിലെത്തും. തുടര്‍ന്ന് 6.30ന് കുന്തിപ്പുഴയെ ദേവിയായി ആരാധിച്ച് നദീപൂജ നടക്കും. ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബ്രഹ്മചാരി ഭാര്‍ഗ്ഗവറാം ചടങ്ങിന് നേതൃത്വം നല്‍കും. 16ന് വൈകീട്ട് മണ്ണാര്‍ക്കാട്, തെങ്കര,തച്ചനാട്ടുകര, അലനല്ലൂര്‍, കോട്ടോപ്പാടം, കുമരമ്പത്തൂര്, കാഞ്ഞിരപ്പുഴ, കാരാകുര്‍ശ്ശി പഞ്ചായത്തുകളിലായി 95ളം സ്ഥലങ്ങളില്‍ പൂജിച്ച വിഗ്രഹങ്ങള്‍ 19ന് വിവേകാനന്ദ നഗറില്‍ സംഗമിച്ച് മഹാശോഭയാത്രയായി പുറപ്പെടും. 6.30ന് നിമഞ്ജനം നടക്കും.
ഗണേശോത്സവസമിതി ഭാരവാഹികളായ താലൂക്ക് ജനറല്‍ സെക്രട്ടറി അഡ്വ.പി.എം.ജയകുമാര്‍, ആര്‍എസ്എസ് താലൂക്ക് സഹകാര്യവാഹ് എം.ഗിരീഷ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: