പള്ളുരുത്തി: സിറ്റിയിലെ സ്വകാര്യ ബസ്സുകളുടെ നന്മ നിറഞ്ഞ പ്രയാണത്തിന് വീണ്ടും മാതൃക. കുമ്പളങ്ങി സ്വദേശി മുണ്ടിശേരി മധുവിനുവേണ്ടി ബസുകളുടെ കാരുണ്യയാത്ര. വൃക്കകള്‍ തകരാറിലായി അമൃത ആശുപത്രിയില്‍ ചികിത്സക്കായി പ്രവേശിപ്പിച്ചിരിപ്പിക്കുന്ന മധുവിന് പള്ളുരുത്തി മേഖലയിലെ സ്വകാര്യ ബസ്സുടമകളും തൊഴിലാളികളും ഒത്തുചേര്‍ന്ന് കാരുണ്യ യാത്ര നടത്തുവാന്‍ തീരുമാനിച്ചത്. തൊഴിലാളികള്‍ വേതനം വാങ്ങാതെ ഉടമകള്‍ ഡീസല്‍ ചെലവ് ഏറ്റെടുത്ത് യാത്രക്കാരില്‍നിന്നും ബക്കറ്റില്‍ പണം ശേഖരിക്കും.
ഒരു രൂപ പാഴാക്കാതെ രോഗിയുടെ അക്കൗണ്ടില്‍ പണം എത്തിക്കുകയാണ് ചെയ്തു വരുന്നത്. ഇതു വരെ പതിനൊന്നോളം സ്വകാര്യ ബസ്സുകള്‍ സര്‍വ്വീസ് നടത്തിക്കഴിഞ്ഞു.
ഇന്നലെ കുമ്പളങ്ങി സ്വദേശി വലിയപറമ്പില്‍ ബാബുവിന്റെ ബസ്സായ വീവീസ് ആണ് സര്‍വ്വീസ് നടത്തിയത് വിവീസ്ന്റെ കാരുണ്യ യാത്ര സിനിമ സീരിയല്‍ താരം മോളി കണ്ണമാലി ഉദ്ഘാടനം ചെയ്തു. പള്ളുരു ത്തിയില് നിന്നും യാത്രക്കാരിയായ മോളി ബസ്സ് ജീവനക്കാര്‍ക്ക് ചികിത്സാ ചെലവിലേക്ക് സംഭാവനയും നല്കി. ചികിത്സാ സഹായ സമിതി ഭാരവാഹികളായ ജോസി ഇടമുറി, എന്‍ എല്‍ ജയിംസ് .ഷൈജു കോവിലകം എന്നിവര്‍ സഹയാത്രികരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: