കൊച്ചി: മത്സ്യസമൃദ്ധി പദ്ധതിയുടെ ഭാഗമായി ഏല്ലാ ജില്ലകളിലും മാതൃക മത്സ്യകുളങ്ങള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കര്‍ഷകരെ സഹായിക്കുന്നതിനായി മുഴുവന്‍ പ്രീമിയവും സര്‍ക്കാര്‍ അടക്കുന്നതിനുള്ള തീരുമാനമെടുത്തതായും മുഖ്യമന്ത്രി വ്യക്തമാക്കി. മത്സ്യ സമൃദ്ധി പദ്ധതിയുടെ രണ്ടാം ഘട്ടം ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത്സ്യ സമൃദ്ധി പദ്ധതിയുടെ ഒന്നാം ഘട്ടത്തിന് 53 കോടിയായിരുന്ന സര്‍ക്കാര്‍ സഹായം രണ്ടാംഘട്ടത്തില്‍ 110 കോടിരൂപയായി വര്‍ധിപ്പിച്ചിട്ടുണ്ട്. 750 തദ്ദേശ സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതിയില്‍ 930 തദ്ദേശസ്ഥാപനങ്ങള്‍ പങ്കാളികളായതിനാല്‍ രണ്ടാം ഘട്ടം സംസ്ഥാനത്തെ ഏല്ലാ തദ്ദേശസ്ഥാപനങ്ങളിലേക്കും വ്യപിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
എംഎല്‍എ മാരായ ഹൈബി ഈഡന്, ഡൊമനിക്ക് പ്രസന്റേഷന്, ലൂഡിലൂയിസ്, മേയര്‍ ടോണി ചമ്മണി, കുഫോസ് വൈസ് ചാന്‍സലര്‍ ഡോ. മധുസൂധനകുറുപ്പ്, മത്സ്യഫെഡ് ചെയര്മാന് വി ദിനകരന് തുടങ്ങിയവര്‍ പങ്കെടുത്തു. ഫീഷറീസ് ഡയറക്ടര്‍ മിനി ആന്റണി സ്വാഗതം പറഞ്ഞു. സംസ്ഥാന സ്പെഷല്‍ ഓഫീസര്‍ അജയന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഫിഷറീസ് ജോയന്റ്ഡയറക്ടര് കെ ജെ പ്രസന്നകുമാര്‍ നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: