കളമശേരി: സ്ക്കൂട്ടര്‍ ഓടിച്ചു പോവുകയായിരുന്ന വീട്ടമ്മയുടെ നാലു പവന്റെ സര്‍ണ്ണ മാല ബൈക്കിലെത്തിയ സംഘം പൊട്ടിച്ചെടുത്തു. ഏലൂര്‍ മഞ്ഞുമ്മല്‍ അയ്യന്‍കുളം ബസ് സ്റ്റോപ്പില്‍ വൈകിട്ട് കഴിഞ്ഞ ദിവസം മൂന്ന് മണിക്കാണ് സംഭവം. മഞ്ഞുമ്മല്‍ തെക്ക് ചേന്നിപറമ്പില് സതീഷിന്റെ ഭാര്യ ദിവ്യ (32) യുടെ മാലയാണ് നഷ്ടപ്പെട്ടത്. പിന്തുടര്ന്നുവന്ന ബൈക്കിന്റെ പ്രത്യേക ശബ്ദം കേട്ട് ദിവ്യ വാഹനം നിര്‍ത്തി. ഈ സമയം ബൈക്കിന്റെ പിന്നിലിരുന്ന യുവാവ് മാല പൊട്ടിച്ചെടുക്കുകയായിരുന്നു. ദിവ്യ ശബ്ദമുണ്ടാക്കിയെങ്കിലും ബൈക്കിലെത്തിയവര്‍ കടന്നു കളഞ്ഞു. ഏലൂര്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: