കാലടി: നടന് മുകേഷും ഭാര്യ മേതില്‍ ദേവികയും സഹോദരി സന്ധ്യ രാജേന്ദ്രനും ഒരുമിച്ച് അഭിനയിച്ച കൊച്ചി കാളിദാസ കലാകേന്ദ്രത്തിന്റെ നാഗ എന്ന നാടകത്തിന്റെ ആദ്യവേദി മലയാളസിനിമ- രാഷ്ട്രീയ- സാംസ്കാരിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളുടെ സംഗമവേദിയായി മാറി. ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ്, ജോസ് തെറ്റയില്‍ എംഎല്‍എ, നടനും സംവിധായകനുമായ ശ്രീനിവാസന്, സംവിധായകരായ സത്യന് അന്തിക്കാട്, രഞ്ജിത്ത്, നടന് വിനീത്, കെപിഎസി ലളിത, വജയ്ബാബു, സംഘാടകരായ ടോളിന്‍സ് വേള്‍ഡ് സ്കൂള്‍ ചെയര്മാന് കെ.വി.ടോളിന് എന്നിവര്‍ കാണികളായിയെത്തി.
നടനും നാടകകൃത്തുമായ ഗിരിഷ് കര്‍ണാടിന്റെ നാഗമണ്ഡലയുടെ നാടകാവിഷ്കാരമായ നാഗയില്‍ അപ്പണ്ണ, നാഗരാജ എന്നീ വേഷങ്ങളില്‍ മുകേഷ് അരങ്ങത്തുവന്നപ്പോള്‍ റാണി എന്ന കഥാപാത്രമായി ദേവിക വേദിയില്‍ നിറഞ്ഞു നിന്നു. സന്ധ്യാ രാജേന്ദ്രന് അവതരിപ്പിച്ച കുരുടമ്മ എന്ന കഥാപാത്രം ശ്രദ്ധപിടിച്ചുപറ്റി. നടന് മുകേഷിന്റെ അമ്മ വിജയകുമാരിയമ്മ ഭദ്രദീപം കൊളുത്തി. ശ്രീവല്സന് ജെ.മേനോന് ആണ് സംഗീതസംവിധാനം നിര്‍വഹിച്ചത്. മൈ ബോട്ട് ട്രിപ്പ് ഡോട്ട് കോമിലൂടെ ഓണ്‍ലൈനായി നല്കിയ ടിക്കറ്റുകള്‍ ഒരാഴ്ച കൊണ്ട് വിറ്റ് തീര്‍ന്നിരുന്നു. മലയാള സിനിമയിലെ പ്രമുഖരുടെ സാന്നിദ്ധ്യം നാടകം നടന്ന സെന്റ് ജോര്‍ജ്ജ് ഓഡിറ്റോറിയത്തിനകത്തും പുറത്തും വന്‍ ജനാവലി തടിച്ചുകൂടാന്‍ കാരണമായി. ഒടുവില്‍ പോലീസ് എത്തിയാണ് ജനക്കൂട്ടത്തെ നിയന്ത്രിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: