ചങ്ങനാശ്ശേരി: പുതിയ കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ പ്രകാരം വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ബാധകമായ മഴവെള്ള സംഭരണികള്‍ നിര്‍മ്മിക്കുന്നില്ലെന്ന് ആക്ഷേപം. കെട്ടിടങ്ങളും സ്ഥാപനങ്ങളും പ്ലാന്‍ അനുവദിച്ചു നല്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മറ്റും ഇക്കാര്യത്തില്‍ ഒരു പരിശോധനയും നടത്തുന്നില്ല. ജലദൗര്‍ലഭ്യം രൂക്ഷമായി ജല ലഭ്യതകുറഞ്ഞുവരുന്ന അവസരത്തില്‍ മഴവെള്ള സംഭരണിയുടെ ആവശ്യകത വളരെ പ്രാധാന്യം നല്കി നടപ്പില്‍ വരുത്തേണ്ട ചട്ടമാണ്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തിര പ്രാധാന്യം നല്കി ചട്ടം കര്‍ശനമായി നടപ്പില്‍ വരുത്തേണ്ടതാണെന്ന് ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. കടുത്ത കുടിവെള്ള ക്ഷാമം നിലനില്‍ക്കെയാണ് ചട്ടം നടപ്പാക്കാത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: