പാലാ: വീട്ടുമുറ്റത്തെ കിണര്‍ ഇടിഞ്ഞ് താഴ്ന്നത് പരിഭ്രാന്ത്രി പരത്തി. വിളക്കുമാടം എട്ടുപറയില്‍ ആര്. മുരളീധരന് ദാസിന്റെ വീട്ടുമുറ്റത്തെ കിണറാണ് ഇന്നലെ രാവിലെ ഇടിഞ്ഞു വീണത്. 6 മണിയോടെ കിണറിനു ചുറ്റും വിള്ളലുകള്‍ രൂപപ്പെട്ടിരുന്നു. തുടര്‍ന്ന് 9 മണിയോടെ പൂര്‍ണ്ണമായും ഇടിയുകയായിരുന്നു. 15 അടിയോളം താഴ്ചയുള്ള കിണറ്റില്‍ റിംങ് ഇറക്കിയിരുന്നു. റിംങുകള് മണ്ണ് വീണ് മൂടിപ്പോയ നിലയിലാണ്. ചതുപ്പ് നിലമായിരുന്ന പ്രദേശം മണ്ണിട്ട് ഉയര്‍ത്തിയാണ് കിണര്‍ നിര്‍മ്മിച്ചത്. മണ്ണ് ഇരുന്നതോടെ റിങ്ങുകള്‍ തകര്‍ന്നതാണ് കിണറിടിയാന് കാരണമെന്ന് പറയുന്നു. മീനച്ചില്‍ പഞ്ചായത്ത് പ്രസിഡണ്ട് പ്രസാദ് കൊണ്ടൂപ്പറമ്പിലും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: