ചേര്‍ത്തല: സമൂഹത്തില്‍ മാനസിക പ്രശ്നങ്ങള്‍ അനുദിനം വര്‍ദ്ധിക്കുകയാണെന്നും, ഇത് ദാമ്പത്യ, ഔദ്യോഗിക ജീവിതങ്ങളില്‍ നിരവധി പ്രശ്നങ്ങള്‍ക്ക് വഴിവെക്കുകയാണെന്നും വനിതാ കമ്മീഷന് അംഗം ഡോ.ജെ. പ്രമീളാദേവി പറഞ്ഞു. വനിതാകമ്മീഷന് മെഗാ അദാലത്തില്‍ വന്ന പരാതികള്‍ വിലയിരുത്തുമ്പോള്‍ ഇതാണു തെളിയുന്നതെന്നും അവര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ഗൗരവകരമായ ഇടപെടല്‍ ആവശ്യമാണ്. പല പരാതികള്‍ക്കും കാരണം സ്ത്രീ പുരുഷന്മാര്ക്കിടയിലുള്ള മാനസിക പ്രശ്നങ്ങളാണ്. ഇത് പരിഹരിക്കാന്‍ മാനസിക ബലം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ മറ്റു മേഖലകളുമായി ബന്ധപെട്ടു നടപ്പാക്കണമെന്നും ഡോ.ജെ.പ്രമീളാ ദേവി പറഞ്ഞു. ബന്ധുവായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ കൂട്ടു നിന്നെന്ന കള്ളപരാതിയില്‍ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്ന സ്ത്രീ നഷ്ടപരിഹാരം തേടി അദാലത്തിലെത്തി. ഇവര്‍ക്കെതിരെയുള്ള പരാതി കള്ളമാണെന്നു തെളിഞ്ഞിരുന്നു. അന്വേഷിച്ച ഉദ്യേഗസ്ഥനടക്കം അച്ചടക്ക നടപടിക്കു വിധേയനായിരുന്നു. ശാരീരികമായും മാനസികമായും സാമ്പത്തികമായും ഉണ്ടായ നഷ്ടങ്ങള്‍ക്കു പരിഹാരം തേടിയാണ് നൂറനാട്ടുനിന്നും ഇവരെത്തിയത്. ജില്ലാ പോലീസ് ചീഫിന്റെ പരിഗണനക്കായി കേസ് കൈമാറിയിരിക്കുകയാണ്. ആകെ 71 കേസുകള്‍ പരിഗണനക്കു വന്നതില്‍ 36 എണ്ണം തീര്‍പ്പായി. ഏഴെണ്ണം പോലീസ് കേസിനും റിപ്പോര്‍ട്ടിനുമായി വിട്ടു. 28 എണ്ണം അടുത്ത സിറ്റിംഗിലേക്കു മാറ്റി. അഡ്വ. വിജയലക്ഷ്മി, സാമൂഹ്യ നീതി വകുപ്പിലെ കൗണ്‍സിലര്‍മാരായ അഞ്ജുലക്ഷ്മി, നിഷാനായര്‍ തുടങ്ങിയവരും അദാലത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: