തൊടുപുഴ : ജില്ലയില്‍ പട്ടയമേള നടത്തുന്ന ഐഡിഎ ഗ്രൗണ്ട് 22-ന് വനവാസികള്‍ ഉപരോധിക്കുമെന്ന് വനവാസി സംഘടനകള്‍ പറഞ്ഞു. പട്ടയവിതരണത്തില്‍ വനവാസികളോട് സര്‍ക്കാര്‍ കാണിക്കുന്ന വഞ്ചനാപരമായ നിലപാടില്‍ പ്രതിഷേധിച്ചാണ് ഉപരോധം നടത്തുന്നത്. 1977-ജനുവരി 1-നുമുമ്പ് കുടിയേറിയ കര്‍ഷകര്‍ക്കും കയ്യേറ്റക്കാര്‍ക്കും ഉപാധിരഹിത പട്ടയം നല്കുമ്പോള് നൂറ്റാണ്ടുകളായി കൃഷിചെയ്തുവരുന്ന ആദിവാസികര്‍ഷകരുടെ കൈവശ ഭൂമിക്ക് കടലാസിന്റെ വിലപോലുമില്ലാത്ത കൈവശരേഖയാണ് നല്‍കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഒരേ പ്രദേശത്തുതാമസിക്കുന്ന വനവാസികള്‍ക്ക് പട്ടയം നിഷേധിക്കുകയും മറ്റുള്ളവര്‍ക്ക് പട്ടയം നല്‍കുകയും ചെയ്യുന്നത് കടുത്ത വിവേചനമാണ്. വനവാസികള്‍ക്ക് 10000 ഏക്കര്‍ ഭൂമി നല്‍കുമെന്ന് മുത്തങ്ങാസംഭവത്തിന്റെ പശ്ചാത്തലത്തില്‍ അന്ന് യുഡിഎഫ് കണ്‍വീനറായിരുന്ന ഉമ്മന്‍ചാണ്ടി 2003 ഫെബ്രുവരി 27 ന് പ്രസ്താവിച്ചിരുന്നതാണ്. എന്നാല്‍ ഇന്ന് അദ്ദേഹം മുഖ്യമന്ത്രിയായി നാലുവര്‍ഷം പിന്നിട്ടിട്ടും ഒരു സെന്റു ഭൂമിപോലും വനവാസിക്ക് നല്‍കിയിട്ടില്ല. പത്രസമ്മേളനത്തില്‍ കെ കെ ഗംഗാധരന് (ജന.സെക്രട്ടറി, എറ്റിഎംഎഎംഎസ്) കെ ഐ പരമേശ്വരന് ( പ്രസിഡണ്ട്എറ്റിഎംഎഎംഎസ്), ശ്രീനിവാസന് പി.ബി. (ജോയിന്റ് സെക്രട്ടറി) എം. ജി. ഭാസ്ക്കരന്‍, കാഞ്ഞാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: