പീരുമേട് : ഉപ്പുതറ കൈതപ്പതാല്‍ പളളൂശേരില് ജോജോയെ വീട്ടില്‍ കയറി വെട്ടിക്കൊന്ന കേസിലെ മുഴുവന്‍ പ്രതികളെയും പിടികൂടാന്‍ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കേസില്‍ അഖില്‍ കൃഷ്ണന് എന്ന പതിനേഴുകാരനെ മാത്രമാണ് പിടികൂടാനായത്. 2012 സെപ്റ്റംബന്‍ മാസത്തിലാണ് നഴ്സായിരുന്ന ജോജോയെ വീടിനുള്ളില്‍ വച്ച് വെട്ടിക്കൊലപ്പെടുത്തിയത്. പീരുമേട് സി.ഐയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ കൊലപാതകം നടന്ന് പതിമൂന്ന് ദിവസത്തിന് ശേഷമാണ് കൊലപാതകിയായ അഖിലിനെ അറസ്റ്റ് ചെയ്തത്. മാതാപിതാക്കള്‍ ചെറുപ്പത്തിലെ മരിച്ച് പോയതിനാല്‍ കൊല്ലപ്പെട്ട ജോജോ ഒറ്റയ്ക്കാണ് വീട്ടില്‍ താമസിച്ചിരുന്നത്. കൊലപാതകം നടന്ന അന്ന് രാത്രി പതിനേഴുവയസുകാരനായ അഖില്‍ കൃഷ്ണന് ജോജോയുടെ വീടിന്റെ ഓടിളക്കി അകത്ത് കടന്ന് കൊലപാതകം നടത്തുകയായിരുന്നുവെന്നാണ് ലോക്കല്‍ പൊലീസ് കണ്ടെത്തിയത്. എന്നാല്‍ ലോക്കല്‍ പൊലീസ് നടത്തിയ കണ്ടെത്തല്‍ പൂര്‍ണ്ണമായും ശരിയല്ലെന്നും കേസില്‍ മറ്റ് പ്രതികളുണ്ടെന്നും ചൂണ്ടിക്കാട്ടി നാട്ടുകരും ജോജോയുടെ ബന്ധുക്കളും ഉന്നത പൊലീസ് അധികൃതര്‍ക്ക് പരാതി നല്കി. ഇതേത്തുടര്‍ന്നാണ് കേസ് െ്രെകംബ്രാഞ്ചിന് കൈമാറിയത്. ക്രൈംബ്രാഞ്ച കേസേറ്റെടുത്ത് ലോക്കല്‍ പോലീസ് പിടികൂടിയ അഖിലിനെ ചോദ്യം ചെയ്തു. ഇയാളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ അഖിലിന്റെ ബന്ധുക്കളെ ചോദ്യം ചെയ്തു. ജോജോ കൊല്ലപ്പെട്ട്് വീടിനുള്ളില്‍ കിടക്കുന്നത് അഖിലിന്റെ മുത്തച്ഛന് കണ്ടിരുന്നു. ഇദ്ദേഹം ഈ കൊലപാകതവിവരം മൂന്ന് ദിവസം കഴിഞ്ഞാണ് മറ്റുള്ളവരെ അറിയിച്ചത്. എന്തിനാണ് ഈ അരും കൊല മൂന്ന് ദിവസം മൂടിവച്ചത് എന്തിനായിരുന്നു എന്നതിന് കൃത്യമായ ഉത്തരം ലഭിച്ചിട്ടില്ല. ഇടതുപക്ഷത്തിലെ ഒരു ഘടക കക്ഷിയുടെ നേതാവ് ഈ കേസ് ഇല്ലാതാക്കാന്‍ ശ്രമം നടത്തുന്നതെന്ന് ക്രൈം ബ്രാഞ്ച് സംഘത്തിന് മനസിലായി. ഇതിന് തൊട്ടടുത്ത ദിവസം പാര്‍ട്ടിയുമായി ബന്ധമുള്ള മൂന്ന് പേരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തു. കേസിന് കൂടുതല്‍ തുമ്പ് ലഭിക്കുമെന്നുറപ്പായതോടെ ക്രൈംബ്രാഞ്ച് സംഘം തങ്ങളെ മര്‍ദ്ദിച്ചെന്ന് കാണിച്ച് കസ്റ്റഡിയിലെടുത്തവര്‍ വിവാദങ്ങളുണ്ടാക്കി. ഒടുവില്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കുന്നനിലയിലേക്ക് കാര്യങ്ങളെത്തി. ഇതിന് ശേഷം ക്രൈംബ്രാഞ്ച് സംഘം ഈ കേസിലേക്ക് തിരിഞ്ഞ് നോക്കിയിട്ടേയില്ല. കൂട്ടുപ്രതികള്‍ പിടിയിലാകുമെന്നായപ്പോള്‍ മുഖ്യപ്രതി നാടുവിട്ടു. ജോജോ കൊലക്കേസില്‍ െ്രെകംബ്രാഞ്ച് അന്വേഷണം ആരംഭിച്ചപ്പോഴെ കേസിലെ മുഖ്യ പ്രതിയായിരുന്ന അഖിലിന് സമ്മര്‍ദ്ദങ്ങളുണ്ടായിരുന്നു. കേസ് അന്വേഷിക്കുന്ന കോട്ടയം െ്രെകംബ്രാഞ്ചിലെ സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം ഏലപ്പാറ ഗസ്റ്റ് ഹൗസിലെത്തി അഖിലിനെ ചോദ്യം ചെയ്യാന്‍ തുടങ്ങി. 2013 ഏപ്രില്‍ നാലിനായിരുന്നു ചോദ്യം ചെയ്യല്‍. രാവിലെ തുടങ്ങിയ ചോദ്യം ചെയ്യലിനിടെ അജയിനെ ഊണ് കഴിക്കാന്‍ വിട്ടു. പിന്നീട് അജയിനെ കണ്ടെത്താനായില്ല. ഇതേത്തുടര്‍ന്ന് പീരുമേട് പൊലീസ് ഇയാളെ കണ്ടെത്താന്‍ മാന്‍മിസിംഗിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എട്ട് മാസമായി അന്വേഷണം നടത്തുന്നതിനിടെ അഖില്‍ ബൈക്കുമായി പിടിയിലാകുകയായിരുന്നു. ഇതിന് ശേഷമാണ് രാഷ്ട്രീയ നേതൃത്വം കേസിലിടപെട്ട് കേസ് ദുര്‍ബ്ബലപ്പെടുത്താന്‍ തുടങ്ങിയത്. അഖിലിന്റെയും കാമുകിയുടെയും ഫോട്ടോ മൊബൈല്‍ ഫോണില്‍ എടുത്തതിനാലാണ് ജോജോയെ കൊലപ്പെടുത്തിയതെന്നാണ് െ്രെകംബ്രാഞ്ചില്‍ ലഭിച്ചിരിക്കുന്ന മൊഴി. ഇതിന് ജോജോയെ കൊലപ്പെടുത്തേണ്ടതുണ്ടോയെന്നും മറ്റാരുമായെങ്കിലും ജോജോയിക്ക് പ്രശ്നങ്ങളുണ്ടായിരുന്നോ എന്നും െ്രെകംബ്രാഞ്ച് അന്വേഷിച്ചിരുന്നു. ക്രൈംബ്രാഞ്ചിന്റെ മനോവീര്യം തകര്‍ക്കാന്‍ രാഷ്ട്രീയപാര്‍ട്ടിക്കാര്‍ ശ്രമിച്ചതോടെയാണ് അന്വേഷണം പിന്നാക്കം പോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: