കോഴിക്കോട്: കേരളത്തില്‍ അടുത്ത അഞ്ചുവര്‍ഷം കൊണ്ട് കുറിയ ഇനത്തില്‍പ്പെട്ട 50 ലക്ഷം പുതിയ തെങ്ങുകള്‍ നട്ടുവളര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും നീര ടെക്നീഷ്യന് പരിശീലനത്തിന് പ്രത്യേക പദ്ധതി ആവിഷ്കരിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
കുറ്റിയാടി നാളികേര ഉത്പാദക കമ്പനിയുടെ നീര പ്ലാന്റിന്റെ ഉദ്ഘാടനം മുണ്ടവയലില്‍ നിര്‍വഹിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. കേരളത്തിലെ കാര്‍ഷിക മേഖലയില്‍ നിന്നുള്ള ഏറ്റവും ഉജ്ജ്വലമായ വിജയ കഥയാണ് കുറ്റിയാടി കമ്പനിയുടേത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നീര പ്ലാന്റുകള്‍ പൂര്‍ത്തിയാക്കിയ ഉല്പാദക കമ്പനികള്‍ക്കുള്ള ഗവണ്മെന്റ് സബ്സിഡി തുക കൈമാറാനുള്ള നടപടികള്‍ ധനകാര്യവകുപ്പ് ആരംഭിച്ചിട്ടുണ്ടെന്നും തുക ഉടന്‍ ലഭ്യമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എം.പി. യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 25 ലക്ഷം രൂപ കുറ്റിയാടി കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുമെന്ന് കമ്പനിയുടെ വെളിച്ചെണ്ണ പ്ലാന്റിന് ശിലാസ്ഥാപനം നിര്‍വഹിച്ചുകൊണ്ട് മുല്ലപ്പള്ളി രാമചന്ദ്രന് എം.പി. അറിയിച്ചു. ചടങ്ങില്‍ കുറ്റിയാടി നാളികേര ഉല്പാദക കമ്പനി ചെയര്മാന് ബാബു മത്തത്ത് അദ്ധ്യക്ഷനായിരുന്നു. നാളികേര വികസന ബോര്‍ഡ് ചെയര്മാന് ടി. കെ. ജോസ് മുഖ്യപ്രഭാഷണം നടത്തി.
നാളികേര ഉല്പന്നങ്ങളുടെ വിലയിടിക്കുവാന്‍ വിപണിയില്‍ നടക്കുന്ന ഗൂഢനീക്കങ്ങളെ നാളികേര വികസന ബോര്‍ഡ് കൃത്യമായി നിരീക്ഷിക്കുന്നണ്ടെന്ന് അദ്ദേഹംഅറിയിച്ചു. പി. പി. അശോകന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കണ്‍സോര്‍ഷ്യം ഓഫ് കോക്കനട്ട് പ്രൊഡ്യൂസേഴ്സ് കമ്പനി ചെയര്മാന് ഷാജഹാന് കാഞ്ഞിരവിളയില്‍, മിനി മാത്യു തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: