കഴക്കൂട്ടം : ആള്‍താമസമില്ലാതിരുന്ന വീട്ടിന്റെ ജന്നല്‍ കമ്പി വളച്ച് 12 പവനും 7000 രൂപയും കവര്‍ന്നു. കഴക്കൂട്ടം സെന്റ് ആന്‍ഡ്രൂസ് ജ്യോതിനിലയം സ്കൂളിനു സമീപം ഗ്രീഷ്മത്തില്‍ യേശുദാസിന്റെ വീട്ടിലാണ് മോഷണം നടന്നത്. ചെന്നൈയില്‍ ജോലിചെയ്തിരുന്ന യേശുദാസ് ഭാര്യ ഷെറിനുമൊത്ത് പെന്ഷന് ആവശ്യത്തിനായി ആഗസ്റ്റ് 6 ന് അവിടെ പോയിരുന്നു. പുതുതായി പണിയുന്ന വീടിന്റെ തൊഴിലാളികള്‍ക്കു തൊഴില്‍ സാധനങ്ങള്‍ വയ്ക്കുന്നതിനു വേണ്ടി താക്കോല്‍ ബന്ധുവായ പോള്‍വിന്‍ എന്നയാളിനെ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ ഞായറാഴ്ച രാവിലെ പോള്‍വിനും ഭാര്യയും വീട് തുറന്നപ്പോള്‍ ബെഡ് റൂമിന്റെ ജന്നല്‍ കമ്പി വളച്ചിരുന്നതായും അലമാരയില്‍ സൂക്ഷിച്ചിരുന്ന തുണികള്‍ വാരിവലിച്ചിട്ടിരുന്നതായും കാണപ്പെട്ടു. ഇതേ തുടര്‍ന്ന് കഴക്കൂട്ടം പോലീസിനെ വിവരം അറിയിച്ചു. പോലീസ് എത്തി ചെന്നൈയിലുള്ള യേശുദാസുമായി ഫോണില്‍ സംസാരിച്ചതില്‍ നിന്നുമാണ് 12 പവനും 7000 രൂപയും വീട്ടില്‍ ഉണ്ടായിരുന്നതായി അറിഞ്ഞത്. യേശുദാസും ഭാര്യയും എത്തിയാല്‍ മാത്രമേ യഥാര്‍ത്ഥ വിവരം അറിയുവാന്‍ കഴിയൂ. മോഷണം നടന്ന വീട്ടില്‍ വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്കോഡും എത്തി തെളിവുകള്‍ ശേഖരിച്ചു. കഴക്കൂട്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: