പോത്തന്‍കോട്: ത്രിതല പഞ്ചായത്തു സ്ഥാപനങ്ങളില്‍ നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പിന്റെ മോക് പോള്‍ ഇലക്ഷന് കമ്മീഷന് 12 ന് നടത്തും. ജില്ലാതല മോക് പോളിനായി തിരഞ്ഞെടുത്തിരിക്കുന്നത് പോത്തന്‍കോട് എം.ടി. ഹാളാണ്. പുതിയ വോട്ടിംഗ് മെഷീന് എങ്ങനെയാണ് ഉപയോഗിക്കുന്നതെന്ന് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനാണിത്.
ത്രിതല പഞ്ചായത്തു തിരഞ്ഞെടുപ്പിന് ഇലക്ഷന് കമ്മീഷന് ഏര്‍പ്പെടുത്തിയിട്ടുള്ള പുതിയ മള്‍ട്ടി പോസ്റ്റ് ഇലക്ട്രോണിക് മെഷീനുപയോഗിച്ചുള്ള മോക് പോളാണ് നടത്തുന്നത്. കണ്ട്രോള് യൂണിറ്റുമായി ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളുടെ വോട്ടിംഗ് യന്ത്രങ്ങള്‍ ബന്ധിപ്പിച്ചിരിക്കും. മൂന്നു സ്ഥാപനങ്ങളിലെയും സ്ഥാനാര്‍ത്ഥികള്‍ക്ക് സാധാരണ പോലെ വോട്ടു ചെയ്യാം. എന്നാല്‍ ഏതെങ്കിലും ഒന്നോരണ്ടോ സ്ഥാപനങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ക്കു മാത്രമായും വോട്ടു ചെയ്യാം. ഇങ്ങനെ ചെയ്യുമ്പോള്‍ മൂന്നാമത്തെ വോട്ടിംഗ് യന്ത്രത്തിന്റെ അവസാനമുള്ള എന്റ് എന്ന സ്വിച്ചില്‍ അമര്‍ത്തിയിരിക്കണം. നോട്ട പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഉണ്ടായിരിക്കുന്നതല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: