കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷന്റെയും രാജാജി നഗര്‍ ലഹരിവിമുക്ത സമിതിയുടെയും നേതൃത്വത്തില്‍ നടത്തുന്ന ഉച്ചഭക്ഷണ വിതരണത്തിന്റെ ഉദ്ഘാടനം അസി.കമ്മീഷണര്‍ വി.സുരേഷ്കുമാര്‍ നിര്‍വ്വഹിക്കുന്നു
തിരുവനന്തപുരം: കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷന്റെയും രാജാജി നഗര്‍ ലഹരിവിരുദ്ധ സമിതിയുടെയും നേതൃത്വത്തില്‍ രാജാജി നഗറിലെ പാവപ്പെട്ടവര്‍ക്ക് സൗജന്യ ഉച്ചഭക്ഷണം വിതരണം ചെയ്തു. എല്ലാ ദിവസങ്ങളിലും തെരഞ്ഞെടുക്കപ്പെട്ട 50 പേര്‍ക്കാണ് ഉച്ചഭക്ഷണം നല്‍കുന്നതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത കന്റോണ്‍മെന്റ് എസി വി.സുരേഷ്കുമാര്‍ അറിയിച്ചു. രാജന് അമ്പൂരി, കൗണ്‍സിലര്‍ ആര്. ഹരികുമാര്‍, ലഹരിവിരുദ്ധസമിതി ജനറല്‍ സെക്രട്ടറി ജി. വിജയന്, കന്റോണ്‍മെന്റ് എസ്ഐ ശിവകുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെ
ടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: