തിരുവനന്തപുരം :ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍ നിത്യോപയോഗ സാധനങ്ങളുടെ വില അനുദിനം കുതിച്ചുയരുമ്പോഴും വില നിയന്ത്രിക്കാനുള്ള നടപടി സ്വീകരിക്കാതെ ഭക്ഷ്യോത്പ്പന്ന കുത്തകകളുമായി സര്‍ക്കാര്‍ ഒത്തുകളിക്കുകയാണെന്ന് ബിഎംഎസ് ജില്ലാ വൈസ് പ്രസിഡന്റ് സി. ജ്യോതിഷ്കുമാര്‍ പറഞ്ഞു.
ബിഎംഎസ് പള്ളിച്ചല്‍ പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച വിവാദരഹിത കേരളം, വികസനോന്മുഖ കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി പഞ്ചായത്ത്തല പദയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓണക്കാലം അടുത്തിരിക്കുന്ന സമയത്ത് കേരളം നല്‍കാനുള്ള കുടിശ്ശിക പണം നല്‍കിയില്ലെങ്കില്‍ ആവശ്യത്തിന് അരി നല്‍കില്ല എന്ന് ആന്ധ്രയിലെ അരിമില്‍ ഉടമകള്‍ ഭീഷണി മുഴക്കിയിരിക്കുകയാണ്. ന്യായവിലയ്ക്ക് ഭക്ഷ്യ ഉത്പ്പന്നങ്ങള്‍ എത്തിക്കേണ്ട സര്‍ക്കാര്‍ മുതലാളിമാര്‍ക്ക് കീഴടങ്ങുകയാണ്. ഓണക്കാലത്ത് ഭക്ഷ്യോത്പ്പന്നങ്ങള്‍ നല്കുവാന് സര്‍ക്കാര്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നരുവാമൂട് ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച പദയാത്രയില്‍ ബിഎംഎസ് പള്ളിച്ചല്‍ പഞ്ചായത്ത് പ്രസിഡന്റ് എം. ഗോപകുമാര്‍ ക്യാപ്റ്റനായിരുന്നു. ബിഎംഎസ് ബാലരാമപുരം മേഖലാ പ്രസിഡന്റ് എ. ഗോപിനാഥ്, സെക്രട്ടറി എ. അജി എന്നിവര്‍ ജാഥയ്ക്ക് നേതൃത്വം നല്കി.വൈകിട്ട് ബാലരാമപുരം ജംഗ്ഷനില്‍ നടന്ന സമാപനം സമ്മേളനം ബിഎംഎസ് ജില്ലാ പ്രസിഡന്റ് സി. ബാബുക്കുട്ടന് ഉദ്ഘാടനം ചെയ്തു. പള്ളിച്ചല്‍ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി എന്‍. രാജേഷ് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: