റാന്നി: ഏഴമ്പല ദര്‍ശന തീര്‍ത്ഥാടന രഥ ഘോഷയാത്ര മാടമണ്‍ ഹൃഷികേശ ക്ഷേത്രത്തില്‍നിന്നും ഇന്നലെ രാവിലെ 7ന് ആരംഭിച്ചു. സ്വാമി പവനപുത്രദാസ് രഥഘോഷയാത്രയെ അനുഗ്രഹിച്ചു. വിവിധക്ഷേത്രങ്ങളില് രഥഘോഷയാത്രക്ക് സ്വീകരണം ഒരുക്കിയിരുന്നു. റാന്നി കീഴാര്‍മഠം, മേക്കൊഴൂര്‍, കടമ്മനിട്ട, മഠത്തുംപടി എന്നീ ഹൃഷികേശ ക്ഷേത്രങ്ങളിലാണ് പ്രധാന തീര്‍ത്ഥാടനം. വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണത്തിനുശേഷം വൈകിട്ട് ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രാങ്കണത്തില്‍ രഥഘോഷയാത്ര സമാപിച്ചു. വിവിധ സ്ഥലങ്ങളില്‍ നല്കിയ സ്വീകരണത്തിന് ക്ഷേത്രഭരണസമിതി ഭാരവാഹികളും വിവിധ ഹൈന്ദവ സംഘടനാ നേതാക്കളും നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: