കൊച്ചി: നേവി അധികൃതരുടെ വിരമിക്കല്‍ ഉത്തരവ് തള്ളിക്കളഞ്ഞ് നേവി ക്യാപ്റ്റനെ (ടൈംസ്കെയില്‍) സര്‍വ്വീസില്‍ തിരികെ എടുക്കാന്‍ ഉത്തരവ്. ക്യാപ്റ്റന്‍ അശോക് കെ. നായര്‍ സായുധ സേനാ ട്രൈബ്യൂണല്‍ കൊച്ചി ബെഞ്ച് മുന്‍പാകെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.
1984ലാണ് അശോക് കെ.നായര്‍ നേവിയില്‍ ഓഫീസറായി നിയമിക്കപ്പെട്ടത്. കഴിഞ്ഞവര്‍ഷം 54 വയസ്സായതിനെ തുടര്‍ന്ന് ക്യാപ്റ്റന്‍ (ടൈംസ്കെയില്‍) റാങ്കില്‍ നിന്നും റിട്ടയര്‍ ചെയ്യപ്പെടുകയും തുടര്‍ന്ന് 13 മാസത്തേക്ക് തുല്യ റാങ്കില്‍ വീണ്ടും ജോലി ചെയ്യുകയുമുണ്ടായി. 56 വയസ്സുവരെ മുന്‍കാല ആനുകൂല്യങ്ങളോടെ സര്‍വ്വീസില്‍ തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് അശോക് ഹര്‍ജി നല്‍കിയത്.
ജസ്റ്റിസ് എസ്.എസ്. സതീഷ്ചന്ദ്രന്, വൈസ് അഡ്മിറല്‍ എം.പി. മുരളീധരന്, എവിഎസ്എം ആന്റ് ബാര്‍ എന്‍എം മെമ്പര്‍ (അഡ്മിനിസ്ട്രേറ്റീവ്) എന്നിവരടങ്ങുന്ന സായുധസേനാ ട്രൈബ്യൂണല്‍ കൊച്ചി ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. പരാതിക്കാരനു വേണ്ടി അഡ്വ. രമേഷ് സി.ആര് ഹാജാരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: