പത്തനംതിട്ട: വനമേഖലയ്ക്ക് ഓണോത്സവമായി കോന്നി ഇക്കോ ടൂറിസത്തിന്റെ ഭാഗമായി പുത്തന്‍ ടൂറിസം പദ്ധതികള്‍. ആനത്താവളത്തില്‍ 20മുതല്‍ 24വരെ നടക്കുന്ന ഗജവിജ്ഞാനോത്സവം, 21മുതല്‍ 23 വരെ ഒരുക്കിയിട്ടുള്ള അടവി ഫെസ്റ്റിവെല്‍ എന്നിവയ്ക്ക് പുറമേ വനമേഖലയിലൂടെ ജീപ്പ് സവാരിയും ഉടന്‍ ആരംഭിക്കും.
20ന് വൈകിട്ട് 5ന് കോന്നി ആനത്താവളത്തില്‍ ഗജവിജ്ഞാനോത്സവം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മന്ത്രി അടൂര്‍ പ്രകാശ് അദ്ധ്യക്ഷതവഹിക്കും. അടവി ടൂറിസം സെന്ററില്‍ 21ന് വൈകിട്ട് 3ന് ബോട്ട് ഫെസ്റ്റ് മന്ത്രി എ.പി.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. ആനത്താവളത്തില്‍ ആനസവാരിക്കുള്ള അനുമതി ചെന്നൈയിലെ അനിമല്‍ വെല്‍ഫയര്‍ ബോര്‍ഡില്‍ നിന്നും ലഭിച്ചതോടെ സന്ദര്‍ശകരുടെ തിരക്കും വര്‍ദ്ധിച്ചിട്ടുണ്ട്. മൂന്ന് ആനകളെയാണ് ആനസവാരിക്കായി പരിശീലിപ്പിച്ചിട്ടുള്ളത്.
ആനത്താവളം കേന്ദ്രമായ ഇക്കോടൂറിസം പദ്ധതിയും അടവി കൊട്ടവഞ്ചി സവാരിയും ഇതിനോടകം സഞ്ചാരികള്‍ക്ക് പ്രിയങ്കരമായി മാറിക്കഴിഞ്ഞു. ഇതനുസരിച്ച് വനംവകുപ്പിന് ലഭിക്കുന്ന വരുമാനവും വര്‍ദ്ധിച്ചിട്ടുണ്ട്. 2014-15 വര്‍ഷത്തെ 35.6 ലക്ഷം രൂപയാണ് ആനത്താവളത്തിലെ വരുമാനം. 126000 സന്ദര്‍ശകരാണ് ഈ കാലയളവില്‍ ഇവിടെയെത്തിയത്. മുന്‍വര്‍ഷം വരുമാനം ഇരുപത്തൊന്നരലക്ഷംരൂപയും സന്ദര്‍ശകര്‍ 86000 ഉം ആയിരുന്നു. സംസ്ഥാനത്ത് ആദ്യമായി ആരംഭിച്ച അടവി ഇക്കോ ടൂറിസം പദ്ധതിയിലെ കുട്ടവഞ്ചിസവാരിയില് ഇതുവരെയുള്ള വരുമാനം 36 ലക്ഷം രൂപയാണ്. 22000 സഞ്ചാരികളാണ് ഇവിടെയെത്തിയത്.
ഗജവിജ്ഞാനോത്സവത്തിന്റെ ഭാഗമായി ആനസവാരി ,സെമിനാര്‍,ഫോട്ടോ പ്രദര്‍ശനം, ഫിലിം ഷോ, കുടുംബശ്രീ ഭക്ഷ്യ മേള എന്നിവ സംഘടിപ്പിടിപ്പിച്ചിട്ടുണ്ട്.
അടവി ഫെസ്ററിവെലില്‍ കുട്ടവഞ്ചികളുടെ ഘോഷയാത്രയാണ് മുഖ്യ ആകര്‍ഷണം. ഇതിനുപുറമേ വനയാത്രയും ഭക്ഷ്യമേളയും നടക്കും. കല്ലാറിന്റെ തീരത്ത് ആറ് ഏറുമാടങ്ങളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു. ഇത് പൂര്‍ത്തിയാകുന്നതോടെ സഞ്ചാരികള്‍ക്ക് വനസൗന്ദര്യം ആസ്വദിച്ച് താമസിക്കാന്‍ അവസരമൊരുങ്ങും. 2015-16വര്‍ഷം 50 ലക്ഷത്തിലധികം രൂപയുടെ വരുമാനമാണ് വനംവകുപ്പ് ഇവിടെനിന്നും പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: