ന്യൂദല്‍ഹി: കേരളത്തില്‍ പ്രാദേശികമായി ഉല്‍പ്പാദിപ്പിക്കുന്ന സുഗന്ധദ്രവ്യങ്ങള്‍ക്ക് ഭൂമിശാസ്ത്രപരമായ ബ്രാന്റിംഗ് നടത്തി അന്താരാഷ്ട്ര വിപണിയിലെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ലോക്സഭയിലെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധി പ്രൊഫ.റിച്ചാര്‍ഡ് ഹേ ആവശ്യപ്പെട്ടു. കേരളത്തില്‍ പ്രാദേശികമായി ഉത്പ്പാദിപ്പിയ്ക്കുന്ന സുഗന്ധ ദ്രവ്യങ്ങള്‍ മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി സംസ്ക്കരിച്ച് വിപണിയിലെത്തിക്കണം.
കേരളത്തിന്റെ സുഗന്ധ വ്യജ്ഞനങ്ങള്‍ക്ക് അന്താരാഷ്ട്ര വിപണിയിലുള്ള പ്രിയം എറെയാണ്. സുഗന്ധവ്യജ്ഞനങ്ങള്‍ മലബാറിന്റെയും തലശ്ശേരിയുടെ പേരില്‍ അമേരിക്ക വിപണനം ചെയ്യുന്നത് അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. കുരുമുളക് മലബാര്‍ പെപ്പര്‍ എന്ന പേരിലും കറുവപ്പട്ട തലിച്ചേരി ബാര്‍ക്ക് എന്ന പേരിലും ആണ് അമേരിക്കയില്‍ വിപണനം നടക്കുന്നത്. ഇക്കാര്യം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര വാണിജ്യ സഹമന്ത്രി നിര്‍മ്മല സീതാരാമന് റിച്ചാര്‍ഡ് ഹേ എംപിക്ക് ഉറപ്പ് നല്കി.
ഗംഗ ശുചികരണ പദ്ധതിയുടെ മാത്യകയില്‍ പമ്പാനദിയുടെ ശുചികരണത്തിനും കേന്ദ്ര പദ്ധതി ആവശ്യമാണെന്ന് പ്രൊഫ. റിച്ചാര്‍ഡ് ഹേ എംപി പറഞ്ഞു. ശൂന്യവേളയില്‍ ആദ്യ ശ്രദ്ധ ക്ഷണിയ്ക്കല്‍ പ്രമേയം ലോകസഭയില്‍ അവതരിപ്പിച്ച് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
കോടിക്കണക്കിന് ഭക്തര്‍ എത്തുന്ന സ്ഥലമാണ് ശബരിമല. വിശുദ്ധ നദിയായ പമ്പ പക്ഷേ ദിനം പ്രതി മലിനമാകുന്നു. ഇത് തടയാന്‍ വിപുലമായ കേന്ദ്ര പദ്ധതി അനുവദിയ്ക്കണമെന്നും റിച്ചാര്‍ഡ് ഹേ ലോകസഭയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: