മൂന്നാര്‍ : മൂന്നാര്‍ ആര്‍ട്സ് കോളേജിന്റെ ഹോസ്റ്റല്‍ നിര്‍മ്മിക്കാനെന്ന പേരില്‍ വന്‍തോതില്‍ മണ്ണ് ഖനനം നടത്തുന്നു. ആര്‍ട്ട്സ് കോളേജിനു സമീപത്തെ വന്യമ്യഗങ്ങളുടെ വിഹാരകേന്ദ്രമായ മലകളാണ് ജെഎസ്ഇബി ഉപയോഗിച്ച് കരാറുകാരന് ഇടിച്ചുനിരത്തുന്നത്.
കോളേജിന്റെ നിലനില്‍പ്പിനുതന്നെ ഖനനം ഭീഷണിയായിരിക്കുകയാണ്. സര്‍ക്കാരിന്റെയോ, ഇതരവകുപ്പുകളുടെയോ നിര്‍മ്മാണങ്ങള്‍ക്കായി കുന്നിന് ചെരുവുകള്‍ ഇടിച്ചുനിരത്തി മണ്ണെടുക്കുന്നതിനോ, നിര്‍മ്മാണങ്ങള്‍ നടത്തുന്നതിനോ ജില്ലാ കളക്ടറുടെ അനുമതിയും ഇറിഗേഷന്‍ വകുപ്പിന്റെ അനുമതിയും വേണമെന്നിരിക്കെയാണ് അനുമതി വാങ്ങാതെ കര്‍ക്കിടക മാസത്തില്‍ മലകള്‍ ഇടിച്ചുനിരത്തുന്നത്. രണ്ടായിരത്തിലെ മഴയില്‍ കോളേജിനു സമീപത്തെ മലകള്‍ ഇടിയുകയും കോളേജ് കളക്ടറുടെ നിര്‍ദ്ദേശപ്രകാരം കോളനിറോഡിലേക്ക് മാറ്റുകയും ചെയ്തിരുന്നു. അപകടമേഖലയായി കണക്കാക്കിയ കോളേജ് പരിസരത്ത് നിര്‍മ്മാണങ്ങളൊന്നും നടത്തരുതെന്നും സര്‍ക്കാര്‍ നിര്‍മ്മാണങ്ങള്‍ക്ക് അനുമതിനല്‍കരുതെന്നും സംഭവസ്ഥലം സന്ദര്‍ശിച്ച ബദ്ധപ്പെട്ട അധികാരികള്‍ റിപ്പോട്ട് നല്‍കിയിരുന്നു. എന്നാല്‍ അഞ്ചുവര്‍ഷം മുമ്പ് വീണ്ടും കോളേജില്‍ പഠനം തുടങ്ങുകയും സമീപത്തു വീണ്ടും മണ്ണിടിച്ച് നിര്‍മ്മാണങ്ങള്‍ ആരംഭിക്കുകയുമായിരുന്നു. മരങ്ങള്‍ യഥേഷ്ടം കാണപ്പെടുന്ന ഭാഗങ്ങളിലെ മരങ്ങള്‍ രാത്രിയുടെ മറവില്‍ വെട്ടിനീക്കി നിര്‍മ്മാണം തുടരുകയാണ് . റവന്യൂ അധികാരികള്‍ സംഭവം അറിഞ്ഞമട്ടേയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: