പുളിയന്മല : പുളിയന്മലയിലെ അനധികൃത കരമണല്‍ ഖനനത്തിനെതിരെ നടപടിയെടുക്കാന്‍ ഉദ്ദ്യോഗസ്ഥര്‍ അലംഭാവം കാട്ടുന്നു. പുളിയന്മലയിലും പരിസരപ്രദേശങ്ങളിലും കൊടിയ ജലക്ഷാമത്തിനും കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കും ഭാവിയില്‍ കാരണമായേക്കാവുന്ന ഈ അനധികൃത മണല്ഖനനത്തിനെകുറിച്ച് ജന്മഭൂമി മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രമുഖ രാഷ്ട്രീയ നേതൃത്വങ്ങളുടെ ഒത്താശയോടെയാണ് ഖനനം നടക്കുന്നത്. പരിസരപ്രദേശങ്ങളില്‍ താമസിക്കാര്‍ കുറവായതും റോഡിലൂടെ പോകുന്ന കാല്‍നടക്കാരുടെയോ വാഹനയാത്രക്കാര്ക്കോ ഖനനം നടക്കുന്നത് അറിയാന്‍ കഴിയില്ല. ഗ്രാമപഞ്ചായത്തിന്റെയോ പോലീസിന്റെയോ ഭാഗത്തു നിന്നും യാതൊരു അന്വേഷണവും ഈ വിഷയത്തില്‍ ഉണ്ടായിട്ടില്ല. പകല്‍ സമയങ്ങളില്‍ വന്‍തോതില്‍ മോട്ടോറുകളും ജെ സി ബി തുടങ്ങിയ യന്ത്രങ്ങളും ഉപയോഗിച്ചാണ് മണല്‍ഖനനം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: