തിരുവനന്തപുരം: വാണിജ്യനികുതിവകുപ്പിന്റെ ഇന്റലിജന്‍സ് വിഭാഗം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ രണ്ടുദിവസമായി നടത്തിയ പരിശോധനയില്‍ ഏകദേശം 13.44 കോടി രൂപയുടെ കണക്കില്‍പ്പെടാത്ത വിറ്റുവരവ് കണ്ടെത്തി. ഇതിന്മേലുള്ള ഏകദേശ നികുതി ബാധ്യത 1.32 കോടി രൂപയോളം വരും. ആലപ്പുഴ ജില്ലയിലെ മാന്നാറില്‍ വെങ്കല പാത്ര വ്യാപാരസ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 3.10 കോടിരൂപയുടെ കണക്കില്‍പ്പെടാത്ത വിറ്റുവരവ് കണ്ടെത്തി. ഇതില്‍ നിന്നും ഏകദേശം 74 ലക്ഷം രൂപയുടെ നികുതി വരുമാനമാണ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: