പാറശാല: വികലാംഗനായ യുവാവിനെ ബാറ്ററി കടയില്‍ അതിക്രമിച്ച് കയറി മര്‍ദ്ദിച്ചതായി പരാതി. ഇഞ്ചിവിളയിലെ ബാറ്ററികട തൊഴിലാളി കൊറ്റാമം ഏലംകോട് ചാനല്‍ക്കര പുത്തന്‍വീട്ടില്‍ മനു(33) വിനാണ് മര്‍ദ്ദനമേറ്റത്. ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. സമീപത്തെ താമസക്കാരായ കുമാരന്, വിജയകുമാര്‍ എന്നിവര്‍ ബാറ്ററികടയിലെത്തി. തിരികെ പോകുന്നതിനിടയില്‍ മേശപ്പുറത്ത് വച്ചിരുന്ന മൊബൈല്‍ ഫോണ്‍ കുമാരന് മോഷ്ടിക്കാന്‍ ശ്രമിച്ചു. ഇതു കണ്ട മനു ഫോണ്‍ തിരികെ വാങ്ങാന്‍ ശ്രമിക്കവെയാണ് ആക്രമിച്ചത്. ചെകിട്ടത്ത് അടിയേറ്റ് മനു മറിഞ്ഞുവീണപ്പോള്‍ നെഞ്ചില്‍ ഇടിക്കുകയും ചവിട്ടുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. മനു ഇപ്പോള്‍ പാറശ്ശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. മര്‍ദ്ദിച്ചവര്‍ക്കെതിരെ മനു പാറശാല പോലീസിന് പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: