തിരുവനന്തപുരം : ഓണക്കാലത്തോടനുബന്ധിച്ച് വ്യാജമദ്യം തടയാന്‍ എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പ്രത്യേക എന്‍ഫോഴ്സ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ പി. ജയരാജന് അറിയിച്ചു. ഈമാസം അഞ്ചിന് ആരംഭിച്ച പ്രത്യേക കര്‍മ്മപദ്ധതി അടുത്തമാസം ഒന്പതുവരെയുണ്ടാകും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലാതല കണ്ട്രോള് റൂം പ്രവര്‍ത്തിക്കുമെന്നും വ്യാജമദ്യം തടയുന്നത് സംബന്ധിച്ച ജില്ലാ ജനകീയ കമ്മിറ്റി യോഗത്തില്‍ അദ്ദേഹം അറിയിച്ചു.
താലൂക്ക് തലത്തില്‍ സര്‍ക്കിള്‍ ഓഫീസുകള്‍ കണ്ട്രോള് റൂമുകളായി പ്രവര്‍ത്തിക്കും. മൂന്ന് സ്ട്രൈക്കിംഗ് ഫോഴ്സുകള്‍ രൂപീകരിച്ചിട്ടുണ്ട്. ഓണക്കാലത്തിനോടനുബന്ധിച്ച് വ്യാജമദ്യക്കടത്ത് തടയാന്‍ അതിര്‍ത്തി പട്രോള്‍ യൂണിറ്റുകളും പ്രത്യേകമായി നിയോഗിച്ചിട്ടുണ്ട്. ഓരോ റേഞ്ചുകളിലും ഷാഡോ എക്സൈസ് ടീം പ്രവര്‍ത്തനം തുടങ്ങി. 14 ചെക്ക്പോസ്റ്റുകളിലും കൂടുതല്‍ ശക്തമായ പരിശോധനകള്‍ക്കായി പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ നിന്ന് കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടക്ക് രണ്ടിലധികം കേസുകളില്‍ അറസ്റ്റിലായ ആളുകളെ കരുതല്‍ തടങ്കലിലെടുക്കാനുള്ള നടപടിയെടുക്കും.പോലീസ്, റവന്യൂ, എക്സൈസ്, വനം വകുപ്പുകള്‍ ചേര്‍ന്ന് ആവശ്യമായ സ്ഥലങ്ങളില്‍ സംയുക്ത റെയ്ഡുകള്‍ നടത്തും. തീരം വഴിയുള്ള മദ്യക്കടത്ത് തടയാന്‍ കോസ്റ്റല്‍ പോലീസുമായി പേര്‍ന്ന് പദ്ധതികള്‍ ആവിഷ്കരിക്കും. അതിര്‍ത്തിയില്‍ തമിഴ്നാട് ഉദ്യോഗസ്ഥരുടെ സഹകരണത്തിനായി യോഗം ചേര്‍ന്നിരുന്നു.പഞ്ചായത്ത്, നിയമസഭാമണ്ഡലം തല ജനകീയ കമ്മിറ്റികള്‍ ഓണത്തിന് മുമ്പ് ചേരും. ലൈസന്‍സ് സംബന്ധിച്ച് സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധനകള്‍ നടത്തി വ്യാജ അരിഷ്ടം, വ്യാജമദ്യം എന്നിവ തടയും.
ജൂലൈ മാസത്തില്‍ രണ്ടു കേസുകളിലായി 2904 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചതായും അഞ്ചുപേരെ അറസ്റ്റുചെയ്തതായും ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. തിരുവനന്തപുരം എക്സൈസ് ഡിവിഷനില്‍ ജൂണ്‍ 22 മുതല്‍ ആഗസ്റ്റ് 5 വരെ 1621 റെയ്ഡുകള്‍ നടത്തി 274 കേസെടുത്തു. പഞ്ചായത്തുതലത്തില്‍ 38 ജനകീയകമ്മിറ്റികള്‍ കൂടിയിട്ടുണ്ട്. സ്കൂള്‍തലത്തില്‍ 14 എണ്ണമുള്‍പ്പെടെ 22 ബോധവത്കരണ പരിപാടികളും എക്സൈസ് വകുപ്പ് സംഘടിപ്പിച്ചിട്ടുണ്ട്.ഗ്രാമീണമേഖലകളിലും കോളനികളിലും വ്യാജമദ്യത്തിനെതിരെ ബോധവത്കരണം ശക്തമാക്കാന്‍ ജനകീയകമ്മിറ്റി തീരുമാനിച്ചു. കളക്ടറേറ്റില്‍ നടന്ന യോഗത്തില്‍ അഡീ. ജില്ലാ മജിസ്ട്രേറ്റ് വി.ആര്. വിനോദ് അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: