പേട്ട: ചാക്കയില്‍ ബിഎംഎസ് തൊഴിലാളിക്ക് ക്രൂരമര്‍ദ്ദനം ശ്രീകണ്ഠേശ്വരം ഉപ മേഖല സെക്രട്ടറി ശക്തികുമാര്‍ (41)നെയാണ് വിമാനത്താവളത്തിനു സമീപം വച്ച് ഐഐടിയുസി ഗുണ്ടകള്‍ ആക്രമിച്ചത്. ഇന്നലെ രാവിലെ 10മണിയോടെ നിര്‍മ്മാണത്തിലിരിക്കുന്ന സ്വകാര്യ ജൂവലറി ഷോപ്പിലേക്ക് ലോഡ് ഇറക്കാന്‍ എത്തിയതായിരുന്നു ശക്തികുമാര്‍. ഈ സമയം സംഘം ചേര്‍ന്നെത്തിയ ഗുണ്ടകള്‍ കമ്പിപാരകൊണ്ട് ആക്രമിച്ചു. എഐടിയുസി പ്രവര്‍ത്തകനും കാരാളി അനൂപ് കൊലക്കേസിലെ പ്രതികളുമായ കൊച്ചുകുട്ടന് എന്ന വിപിന്‍, ഗോകുല്‍, രാധാകൃഷ്ണന്, സിഐടിയു പ്രവര്‍ത്തകനായ അരുളപ്പന്‍ എന്നിവര്‍ക്കെതിരെ പേട്ട പോലീസില്‍ പരാതി നല്‍കിയെങ്കിലും പ്രതികളെ പിടികൂടിയില്ല. പ്രതികള്‍ പ്രദേശത്ത് സൈ്വരവിഹാരം നടത്തിയിട്ടും പോലീസ് പിടികൂടാത്തതിനെ തുടര്‍ന്ന് സംഘപരിപാറിന്റെ നേതൃത്വത്തില്‍ ഇന്നലെ വൈകിട്ട് ചാക്കയില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി ഗോവിന്ദ് ആര്. തമ്പി ആര്‍എസ്എസ് പത്മനാഭ നഗര്‍ കാര്യവാഹ് മോഹനന്, ജെറി ജോണ്‍, മണിക്കുട്ടന്, സുരേഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: