സംഗീത് രവീന്ദ്രന്
ഇടുക്കി : ഏറെ കോളിളക്കമുണ്ടാക്കിയ കേസാണ് കോണ്‍ഗ്രസ് നേതാവായിരുന്നു അഞ്ചേരി ബേബിയുടെ കൊലപാതക കേസ്. നിയമ ചരിത്രത്തില്‍ തന്നെ ഇത്തരത്തിലുള്ള ഒരു കേസ് അപൂര്‍വ്വമാണ്. മൂന്ന് പതിറ്റാണ് മുന്‍പ് സിപിഎം ക്രമിനല്‍ സംഘം അഞ്ചേരി ബേബിയെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. തോട്ടം മേഖലയിലെ സംഘടന പ്രവര്‍ത്തനത്തിന്റെ രക്ത സാക്ഷിയായിരുന്നു ഇദ്ദേഹം. കോണ്‍ഗ്രസുകാര്‍ കാര്യമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കാത്തതിന്റെ പേരില്‍ ഈ കേസില്‍ ചുരുക്കം ചില സിപിഎം പ്രവര്‍ത്തകരെ പ്രതിചേര്‍ത്ത് കേസ് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. രണ്ടര വര്‍ഷം മുന്‍പാണ് മണക്കാട് എം.എം മണി നടത്തിയ കൊലവെറി പ്രസംഗത്തോടെ ബേബി വധക്കേസ് വീണ്ടും സജീവമായത്. പ്രസംഗം വിവാദമായതോടെ കേസ് അന്വേഷിക്കാന്‍ എറണാകുളം റെഞ്ച് ഐ.ജിയുടെ നേതൃത്വത്തിലുള്ള സംഘത്തെ ആഭ്യന്തര വകുപ്പ് നിയോഗിക്കുകയും ചെയ്തു. കൊലക്കേസിന്റെ ഗൂഡാലോചനയില്‍ സി.പി.എം നേതാക്കളായ എം.എം മണി, ഒ.ജി മദനന്, പാമ്പുപാറക്കുട്ടന് എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. ജില്ലയിലെ ഉന്നതനായ സി
പിഎം നേതാവിലേക്ക് അന്വേഷണമെത്തിയപ്പോള്‍ അന്വേഷണ സംഘത്തെ യുഡിഎഫ് ചിതറിക്കുകയായിരുന്നു. പാര്‍ട്ടിയുടെ ഉന്നത നേതാവ് ബേബിയെ വെടിവച്ച് കൊല്ലുന്നതിനുള്ള ഗൂഢാലോചന ചര്‍ച്ചയില്‍ മുഖ്യ പങ്ക് വഹിച്ചിരുന്നതായി കൃത്യമായ മൊഴിയാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. എന്നാല്‍ ഉന്നത നേതാവിന്റെ അറസ്റ്റ് കോണ്‍ഗ്രസ്- സിപിഎം രഹസ്യ കരാറിന്റെ അടിസ്ഥാനത്തില്‍ ഒഴിവാക്കപ്പെടുകയായിരുന്നു. കേസ് അന്വേഷിച്ച ഡിവൈ.എസ്.പിക്ക് നിയമപരമായി കാര്യങ്ങള്‍ ചെയ്തതിന് ഒരു പാട് പഴികേള്‍ക്കേണ്ടിവന്നു. ഇപ്പോള്‍ കേസ് അന്വേഷണം അവസാനിച്ചമട്ടാണ്. എങ്ങിനെയും കേസ് എഴുതിത്തള്ളാനാണ് സിപിഎം ശ്രമം നടത്തുന്നത്.
1982 നവംബര്‍ 13ന് ഉച്ചയോടെയാണ് സേനാപതി മേലേചെമ്മണ്ണാറിലെ ഏലക്കാട്ടില്‍ വച്ച് ബേബി വെടിയേറ്റ് മരിക്കുന്നത്. കമ്മ്യൂണിസ്റ്റ് കോട്ടകളില്‍ വിള്ളല്‍ വീഴ്ത്തിയതാണ് അരും കൊലയ്ക്ക് സി.പി.എം നേതാക്കളെ പ്രേരിപ്പിച്ചത്. സി.പി.എം പ്രദേശിക നേതാക്കള്‍ ഈ കേസില്‍ പിടിയിലായിരുന്നു. തെളിവിന്റെ അഭാവത്തില്‍ പ്രതികളെ വിട്ടയക്കുകയായിരുന്നു. ഉന്നത സി.പി.എം നേതാക്കള്‍ പ്രതിക്കൂട്ടിയായ അഞ്ചേരി ബേബി വധക്കേസില്‍ സര്‍ക്കാര്‍ രണ്ട് വര്‍ഷം മുന്‍പ് പബഌക് പ്രോസിക്യൂട്ടറെ നിയമിച്ചു. സിബി ചേനപ്പാടിയാണ് ഈ കേസിലെ പബഌക് പ്രോസിക്യൂട്ടര്‍. കേസ് സംബന്ധിച്ച് എല്‍ഡിഎഫും യുഡിഎഫും ഒത്തുതീര്‍പ്പുണ്ടാക്കിയതോടെ പ്രോസിക്യൂട്ടര്‍ക്ക് ജോലിയില്ലാത്ത സ്ഥിതിയായി. ഇപ്പോള്‍ ഈ കേസ് അന്വേഷിക്കുന്ന സംഘം പോലും ഇല്ലാതായി. അടുത്തിടെ ഹൈക്കോടതി ഈ കേസിനെക്കുറിച്ച് ആരാഞ്ഞു. 45 ദിവസത്തനകം കേസിന്റെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുമെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കിയിരുന്ന ഡിവൈഎസ്പി സുനില്‍ കുമാര്‍ കോടതിയെ അറിയിച്ചിരിക്കുകയാണ്. കുറ്റപത്രം നല്‍കുമോ എന്ന് കാത്തിരുന്ന് കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: