കൊല്ലം: പരവൂരില്‍ പുതുതായി നിര്‍മിച്ച ഗ്യാസ് ക്രിമിറ്റോറിയം മന്ത്രി മഞ്ഞളാംകുഴി അലി ഉദ്ഘാടനം ചെയ്തു. ഉറ്റവരുടെ ശവശരീരം സ്വന്തം പറമ്പില്‍ അടക്കം ചെയ്യാന്‍ സ്ഥലമില്ലാതെ ബുദ്ധിമുട്ടുന്ന സാധാരണ ജനങ്ങള്‍ക്ക് പ്രയോജനപ്പെടുതാണ് ഗ്യാസ് ക്രിമിറ്റോറിയമെന്നും വീടുകളില്‍ ഒറ്റപ്പെട്ട വൃദ്ധജനങ്ങള്‍ക്കായി ഒരുക്കിയ പകല്‍വീട് മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു.
പരവൂര്‍ നഗരസഭ പരിധിയിലുള്ള മുതിര്‍ന്ന പൗരന്മാര്ക്ക് ഒത്തുചേരുന്നതിനും അവര്‍ക്ക് പരിചരണവും സംരക്ഷണവും വിനോദവും ലഭിക്കുന്നതിന് ലക്ഷ്യമിട്ട് 56 ലക്ഷം രൂപ ചെലവഴിച്ചാണ് പരവൂര്‍ കൊച്ചാലുംമൂട്ടില്‍ പകല്‍വീട് പദ്ധതി നടപ്പിലാക്കിയത്. പരവൂര്‍ കൂനയില്‍ മൂലവട്ടത്ത് ഏറ്റെടുത്ത ഭൂമിയില്‍ 32 ലക്ഷം രൂപ ചെലവഴിച്ചാണ് ഗ്യാസ് ക്രിമിറ്റോറിയം നിര്‍മിച്ചത്. ജി.എസ്.ജയലാല്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുനിസിപ്പല്‍ എഞ്ചിനിയര്‍ ആര്.രാജീവ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭ വൈസ് ചെയര്മാന് ജയലാല്‍ ഉണ്ണിത്താന്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ഒ.ഷൈലജ, കുമാരി പ്രകാശന്, സനല്‍ലാല്‍, മിനി, ഗിരിജാ കുമാരി, വാര്‍ഡംഗം ശ്യാമള തുടങ്ങിയവര്‍ പങ്കെടുത്തു. നഗരസഭ ചെയര്‍പേഴ്സണ്‍ വി.അംബിക സ്വാഗതവും മുനിസിപ്പല്‍ സെക്രട്ടറി രാഹേഷ് കുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: