കൊച്ചി: സില്‍ക്ക്, കോട്ടണ്‍ സാരികളുടെയും വിവിധ സില്‍ക്ക് തുണിത്തരങ്ങളുടെയും കൈത്തറി മേള (സില്‍ക്ക് ഇന്ത്യ) പനമ്പിള്ളി നഗര്‍ അവന്യൂ സെന്ററില്‍’തുടങ്ങി.
പട്ടിന്റെയും കോട്ടണിന്റെയും കൈത്തറി സാരികളും മറ്റു വസ്ത്രങ്ങളുമാണ് ഇവിടെയുള്ളത്. തടിച്ചട്ടങ്ങളില് സൂചിയും നൂലും ഉപയോഗിച്ചു വെറും കരങ്ങള്‍ കൊണ്ടു തീര്‍ത്തവയാണ് ഇവ.
സില്‍ക് ഉപ്പടകള്, ബൈലു, കലംകാരി, മംഗള്‍ഗിരി, വെങ്കട്ഗിരി, ചന്ദേരി, മഹേശ്വരി ഖാദി എന്നിവ മുതല്‍ സങ്കീര്‍ണമായ സംഭല്പുരി ഇക്കടുകള്, ട്രൈബല്‍ ടസ്സറുകള്, ചമ്പ എന്നിവയും ക്ലാസിക് ബനാറസി സാരികളും ഉണ്ട്.
നൂതനമായ ഭഗല്‍പുര്‍ ടസ്സര്‍ സില്‍ക് കോട്ടണ്‍ സാരികളാണ് മറ്റൊരു ആകര്‍ഷണം. ലക്നോയുടെ ചികന്‍കാരി സാരികളും കുര്‍ത്തകളും ഇവിടെയുണ്ട്. അവധ് സാരികളുടെ നിരയും പ്രദര്‍ശനത്തിനുണ്ടാകും. 11ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: